• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളിലിടിച്ചു; എട്ട് വയസുകാരി ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്

Accident | സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളിലിടിച്ചു; എട്ട് വയസുകാരി ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്

താമരശ്ശേരി കോരങ്ങാട് മൂന്നാംതോട് ജങ്ഷന് സമീപം സ്വകാര്യബസും ടോറസ് ലോറിയും ടിപ്പറും പിക്കപ്പുമാണ് അപകടത്തില്‍പെട്ടത്.

thamarassery-accident

thamarassery-accident

  • Share this:
    കോഴിക്കോട്: താമരശ്ശേരി കോരങ്ങാടിന് സ്വകാര്യബസ് നിയന്ത്രണംവിട്ട് മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. സംസ്ഥാന പാതയില്‍ മൂന്നാംതോട് ജിങ്ഷന് സമീപം സ്വകാര്യബസും ടോറസ് ലോറിയും ടിപ്പറും പിക്കപ്പുമാണ് അപകടത്തില്‍പെട്ടത്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. പരുക്കേറ്റ പിക്കപ്പ് ഡ്രൈവര്‍ മൂന്നാംതോട് സ്വദേശി ഗംഗാധരന്‍, ബസ് യാത്രക്കാരായ കല്‍പ്പറ്റ സ്വദേശിനി ശരീഫ, മകള്‍ ഫാത്തിമ, പുതുപ്പാടി സ്വദേശി അബ്ദുറഹ്‌മാന്‍ എന്നിവരെ താമരശ്ശേരി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും പേര്‍ക്ക് നിസ്സാര പരുക്കേറ്റു.

    കൊയിലാണ്ടിയില്‍ നിന്ന് താമരശ്ശേരിക്ക് വരികയായിരുന്ന ഐശ്വര്യ ബസ്സാണ് അപകടം വരുത്തിയത്. ബസ്സിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാര്‍ പറഞ്ഞു. എതിരെ വന്ന ടിപ്പറിലും റോഡരികില്‍ നിര്‍ത്തിയിട്ട ടോറസ് ലോറിയിലുമാണ് ബസ്സിടിച്ചത്. ടിപ്പര്‍ മുന്നിലുണ്ടായിരുന്ന പിക്കപ്പിലും ഇടിച്ചു. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പട്ടു. പോലീസ് എത്തി വാഹനങ്ങള്‍ നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്.

    ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി മധ്യവയസ്ക്കൻ മരിച്ചു

    തല ലിഫ്റിനിടയിൽ കുടുങ്ങി മധ്യവയസ്കന്‍ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശി സതീഷ് കുമാറാണ് ജോലിക്കിടെ അപകടത്തില്‍ മരിച്ചത്. തിരുവനന്തപുരം നഗരത്തിലെ കവടിയാറിന് സമീപം അമ്പലമുക്കിലെ എസ് കെ പി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനാണ് സതീഷ് കുമാർ. കടയിൽ സാധനങ്ങൾ മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ലിഫ്റ്റില്‍ തല കുടുങ്ങിയാണ് സതീഷ് കുമാർ മരിച്ചത്.

    സതീഷ് കുമാർ ലിഫ്റ്റിൽ കുടുങ്ങുന്നത് കണ്ട മറ്റ് ജീവനക്കാർ ബഹളംവെച്ചു. എന്നാൽ ലിഫ്റ്റിൽ നിന്ന് സതീഷ് കുമാറിനെ പുറത്തെടുക്കാൻ ഇവർക്ക് സാധിച്ചില്ല. തുടർന്ന് ഫയര്‍ഫോഴ്‌സ് എത്തി സതീഷിനെ ലിഫ്റ്റില്‍ നിന്നും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സതീഷിനെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുന്‍പു തന്നെ മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നേമം സ്വദേശിയായ സതീഷ് കുമാര്‍ വര്‍ഷങ്ങളായി ഇതേ കടയിലെ ജീവനക്കാരനായിരുന്നു.

    തിരുവനന്തപുരത്ത് KSRTC ബസ് കടക്കുള്ളിലേക്ക് ഇടിച്ചുകയറി; ഡ്രൈവർ ഉൾപ്പെടെ 22 പേർക്ക് പരിക്ക്

    പള്ളിച്ചല്‍ (Pallichal) പാരൂര്‍ക്കുഴി ദേശീയപാതയില്‍ കെ എസ് ആർ ടി സി ബസ് കടക്കുള്ളിലേക്ക് ഇടിച്ച് കയറി നിരവധി പേര്‍ക്ക് പരിക്ക്. തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലും കാറിലും ഇടിച്ച് മറിഞ്ഞത്. കെ എസ് ആര്‍ ടി സി ഡ്രൈവറുള്‍പ്പെടെ 22 പേര്‍ക്ക് പരിക്കേറ്റു. എട്ടുപേര്‍ക്ക് സാരമായ പരിക്കുമേറ്റു. നെയ്യാറ്റിൻകര ഡിപ്പോയിലെ ബസാണ് അപകടത്തിൽപെട്ടത്.

    Also Read- Food safety raid| മീനിൽ നിറയെ പുഴു; തിരുവനന്തപുരത്ത് പിടിച്ചെടുത്തത് ഒരു മാസം പഴക്കമുള്ള 800 കിലോ മത്സ്യം

    വാഹനം ഇടിച്ച് കയറിയ കട അവധിയായിരുന്നതിനാലും റോഡരികില്‍ മറ്റു യാത്രക്കാരില്ലാതിരുന്നതിനാലും വന്‍ദുരന്തമൊഴിവായി. ദേശിയപാതയില്‍ നിരന്തരം അപകടം നടക്കുന്ന പ്രദേശമാണ് പള്ളിച്ചല്‍ പാരൂര്‍ക്കുഴി ദേശീയപാത.

    ഫയര്‍ഫോഴ്‌സും പൊലീസുമെത്തി അപകടത്തില്‍പ്പെട്ട ബസ് ക്രെയിന്‍ ഉപയോഗിച്ച് മാറ്റി. സംഭവത്തെ തുടര്‍ന്ന് ദേശീയപാതിയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. രണ്ടുദിവസം മുമ്പ് ഇവിടെ ബൈക്കപകടത്തിൽ രണ്ടു പേർ മരണപ്പെട്ടിരുന്നു.
    Published by:Anuraj GR
    First published: