• HOME
  • »
  • NEWS
  • »
  • kerala
  • »
  • Bus Fare | സംസ്ഥാനത്ത് മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

Bus Fare | സംസ്ഥാനത്ത് മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാര്‍ജ് (Bus Fare) വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും (Private Bus Strike). അനിശ്ചിത കാലത്തേക്കാണ് സമരം ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമര സമിതി അറിയിച്ചു.

    ബസ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്ന് ഉടമകള്‍ മുന്‍പ് പറഞ്ഞിരുന്നു. ഇതിന്‍റെ മുന്നോടിയായി പണിമുടക്ക് തീയതി പ്രഖ്യാപിച്ച്   ഗതാഗത മന്ത്രിക്ക് ബസ് ഉടമകള്‍ നോട്ടീസ് നല്‍കി. ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ നോട്ടീസിലെ പ്രധാന ആവശ്യം. ബസ് ഉടമകള്‍ നിവേദനം നല്‍കിയ കാര്യം ഗതാഗത മന്ത്രി ആന്റണി രാജു സ്ഥിരീകരിച്ചിട്ടുണ്ട്.

     Also Read- 'ബസ്സുകളിലെ കൺസഷൻ നിരക്ക് വിദ്യാർഥികൾക്ക് തന്നെ നാണക്കേട്'; നിരക്ക് കൂട്ടുമെന്ന് മന്ത്രി ആന്റണി രാജു

    മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇത് ഉടനടി നടപ്പിലാക്കണമെന്നും ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ബസ് ഉടമകള്‍ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.

     Also Read- സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് ; മിനിമം ചാർജ് വർധിപ്പിക്കണമെന്ന് അവശ്യം

    ബസ് ഉടമകള്‍ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്നും പ്രശ്നം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ആന്റണി രാജു പറഞ്ഞു. ആവശ്യം ന്യായമാണെന്ന് നേരത്തെ തന്നെ താന്‍ പറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്, വിഷയം പൊതുജനങ്ങളെ ബാധിക്കുന്നതിനാല്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിയില്ല. ജനങ്ങളുടെ മേല്‍ അമിതഭാരം ഇല്ലാതെയുള്ള ചാര്‍ജ് വര്‍ധനവാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം.

     Also Read- 'പി ജയരാജനെ ലോകസമാധാന സമ്മേളന സമിതി ചെയര്‍മാനാക്കണം'; പരിഹാസവുമായി റോജി എം ജോണ്‍

    വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കുമായി ബന്ധപ്പെട്ട് മന്ത്രി ആന്‍റണി രാജു നടത്തിയ പ്രസ്താവനക്കെതിരെ ഭരണ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. നിലവിലെ 2 രൂപ കണ്‍സഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ നാണക്കേട് ആണെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ തന്‍റെ വാക്കുകള്‍ വളച്ചൊടിച്ച് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയാണ് ഉണ്ടായതെന്ന് മന്ത്രി വിശദീകരണം നല്‍കി.

    സംസ്ഥാനത്ത് വിവാഹ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്


    തിരുവനന്തപുരം:  സംസ്ഥാനത്ത് വിവാഹ വിനോദ സഞ്ചാരം(Wedding Tourism) പ്രോത്സാഹിപ്പിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് .(P. A. Mohammed Riyas) വിവാഹത്തിനായി ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും ആളുകളെത്തുന്നതിനാൽ വിവാഹ വിനോദ സഞ്ചാരത്തിന്‌ സാധ്യതയുണ്ടെന്നും ഇതിനുള്ള പ്രചാരണം ആരംഭിച്ചതായും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

    ഹെലി ടൂറിസത്തിന്റെ സാധ്യതയും പഠിക്കും. കോവിഡിൽ പ്രതിസന്ധിയിലായ ഹോം സ്റ്റേ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഡിജിറ്റൽ മാർക്കറ്റിങ് പദ്ധതിക്ക് രൂപം നൽകുമെന്നും. ഇത്തവണ സഞ്ചാരികളിൽ വർധന പ്രതീക്ഷിക്കുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മാലിന്യം തള്ളുന്നത്‌ തടയാൻ കോളേജുകളിലെ ടൂറിസം ക്ലബ്ബുകളെ നിയോഗിക്കും. മലയോര വിനോദ കേന്ദ്രങ്ങളിലേക്ക് മോട്ടോർ ബൈക്ക് സവാരി പ്രോത്സാഹിപ്പിക്കും. കോവളത്തെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ യോഗം ചേരുമെന്നും മന്ത്രി മുഹമ്മദ് റിയാസ്‌ പറഞ്ഞു.
    Published by:Arun krishna
    First published: