• HOME
  • »
  • NEWS
  • »
  • kerala
  • »
  • താനൂരിൽ നിർത്തിയിട്ട കാറിന്റെ പിൻഭാഗത്ത് ബസ് ഇടിച്ചു കയറി; ഒഴിവായത് വൻ അപകടം

താനൂരിൽ നിർത്തിയിട്ട കാറിന്റെ പിൻഭാഗത്ത് ബസ് ഇടിച്ചു കയറി; ഒഴിവായത് വൻ അപകടം

സമീപമുള്ള കൈവരിയിൽ ഇടിച്ചു നിന്ന കാറിന്റെ പകുതിഭാഗം ബസ്സിന്റെ ഉള്ളിലേക്ക് കയറിയ നിലയിലായിരുന്നു

അപകടദൃശ്യം

അപകടദൃശ്യം

  • Share this:

    താനൂർ പരപ്പനങ്ങാടി ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ട കാറിന്റെ പിൻഭാഗത്ത് ബസ് ഇടിച്ചു കയറി. നിർത്തിയിട്ട കാറിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. ചാലിയത്ത് നിന്ന് തിരൂരിലേക്ക് പോകുന്ന ഹിൽപാലസ് ബസ്സാണ് നിർത്തിയിട്ട കാറിനു പിൻവശം ഇടിച്ചു കയറിയത്. സമീപമുള്ള കൈവരിയിൽ ഇടിച്ചു നിന്ന കാറിന്റെ പകുതിഭാഗം ബസ്സിന്റെ ഉള്ളിലേക്ക് കയറിയ നിലയിലായിരുന്നു.

    Also read: ‘ആനയെ കട്ടവനെയോർത്ത് മുഖ്യമന്ത്രിക്ക് നാണമില്ല; ചേന കട്ടവനെക്കുറിച്ച് ഹയ്യോ എന്തൊരു നാണക്കേടും ദുഷ്പ്പേരും!’ കെ.കെ. രമ

    താനൂരിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന കാർ വരുന്നത് കണ്ടു ബസ് വെട്ടിച്ചത് കാരണം ആ കാറിന്റെ സൈഡ് ഭാഗവും ബസ് ഇടിച്ച് സാരമായി പരിക്കേറ്റിട്ടുണ്ട്. ഈ സമയം ബസ്സിൽ നിന്ന് ഡീസൽ ചോർന്നത് ജനങ്ങളിൽ പരിഭ്രാന്തി പരുത്തി. ഉടൻതന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഡീസൽ റോഡിൽ നിന്ന് വെള്ളം പമ്പ് ചെയ്തു ഒഴിവാക്കി.

    Summary: Major tragedy averted in Tanur as private bus doing service in the area rammed into a stationary car parked on the way side. None got injured as the car parked on the roadside had no passengers inside. However, the public panicked after fuel from the bus leaked on to the road. This was brought under control by the timely intervention of police and fire force

    Published by:user_57
    First published: