നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വകാര്യ ബസ്സുകള്‍ നാളെ മുതല്‍ പണിമുടക്കില്ല

  സ്വകാര്യ ബസ്സുകള്‍ നാളെ മുതല്‍ പണിമുടക്കില്ല

  ബസ് ചാര്‍ജ് മിനിമം 10 രൂപയാക്കുക, വിദ്യാര്‍ഥി കണ്‍സഷന്‍ നിരക്ക് നാലിരട്ടി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബസ്സുടമകള്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം നടത്താനിരുന്നത്

  News18 Malayalam

  News18 Malayalam

  • Share this:
  കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് തല്‍ക്കാലത്തേക്ക് ഒഴിവാക്കി. ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള കാര്യത്തില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. അതേസമയം ഈ മാസം 20നകം തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ സമരത്തിലേക്ക് പോകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

  ഗതാഗത മന്ത്രി സ്വകാര്യ ബസുടമകളുടെ സംഘടനാ പ്രതിനിധികളുമായി രണ്ടര മണിക്കൂറിലധികം സമയം നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ബസ് സമരം നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം.

  ബസ് ചാര്‍ജ് മിനിമം 10 രൂപയാക്കുക, വിദ്യാര്‍ഥി കണ്‍സഷന്‍ നിരക്ക് നാലിരട്ടി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബസ്സുടമകള്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം നടത്താനിരുന്നത്. രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്ന ശേഷം ചാര്‍ജ്വര്‍ധന ഉള്‍പ്പെടെ പരിഗണിക്കണോയെന്ന് തീരുമാനിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

  മന്ത്രി നല്‍കിയ ഉറപ്പനുസരിച്ച് ഈ മാസം 20നകം ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്ന് സംയുക്ത സമരസമിതി ചെയര്‍മാന്‍ ഗോപിനാഥന്‍ പറഞ്ഞു.
  ബസ് ചാര്‍ജ്ജ് വര്‍ധനയില്ലെങ്കിലും വിദ്യാര്‍ഥി കണ്‍സഷന്‍ യഥാര്‍ഥ നിരക്കിന്റെ 12 ശതമാനം എന്നത് 50 ശതമാനമാക്കി ഉയര്‍ത്തുകയാണ് ബസ്സുടമകളുടെ ആവശ്യം. മാത്രമല്ല വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ഒരു രൂപയെന്നത് അഞ്ചുരൂപയാക്കുകയെന്ന ആവശ്യവും ബസ്സുടമകള്‍ ഉന്നയിച്ചു. എന്നാല്‍ ഈ ആവശ്യങ്ങള്‍ മന്ത്രി തള്ളി.
  Published by:meera
  First published:
  )}