നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • നിരക്ക് വർധന വേണമെന്ന് ആവശ്യം; ഫെബ്രുവരി നാലുമുതൽ സ്വകാര്യ ബസുകൾ സമരത്തിലേക്ക്

    നിരക്ക് വർധന വേണമെന്ന് ആവശ്യം; ഫെബ്രുവരി നാലുമുതൽ സ്വകാര്യ ബസുകൾ സമരത്തിലേക്ക്

    ഈ മേഖല കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും ചാർജ് വർധന കൂടാതെ മുന്നോട്ടുപോകാനാകില്ലെന്നും ബസ് ഉടമകൾ

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
    തൃശൂർ : നിരക്ക് വർധനവ് ആവശ്യപ്പെട്ട് ഫെബ്രുവരി നാല് മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ  അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നു. മിനിമം ചാർജ്ജ് 10 രൂപയാക്കണമെന്നാണ് ആവശ്യം. വിദ്യാർഥികളുടെ യാത്രാ നിരക്കും വർധിപ്പിക്കണം.
    ഡീസൽ വിലവർധനവുൾപ്പടെ അധിക ബാധ്യതകളെ തുടർന്ന് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നിയോഗിച്ച രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് സമരത്തിന് ഇറങ്ങുന്നതെന്ന് ബസുടമകൾ തൃശൂരിൽ അറിയിച്ചു.

    Also Read- പട്ടയവിതരണ വേദിയിൽ റോഷി അഗസ്റ്റിനെ നിർത്തിപൊരിച്ച് മന്ത്രി മണി; മറുപടിയുമായി ഡീൻ

    വിലവർധനക്ക് പുറമേ ഡീസലിന്‍റെ ഗുണനിലവാരവും കുറഞ്ഞു. ഇതോടെ 10 മുതൽ 15 ശതമാനം വരെ അധിക ബാധ്യത ഉണ്ടാകുന്നതായി ബസുടമകൾ പറയുന്നു. ഇൻഷുറൻസ്, ടയർ തേയ്മാനം, സ്പെയർ പാർട്സ് എന്നിവയിലുണ്ടായ  വർധനവും ബസ് വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
    ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ മുന്നോട്ട് വെച്ച നിർദേശങ്ങൾ ഇനിയും നടപ്പിലാക്കിയിട്ടില്ല. പ്രതിസന്ധി മറികടക്കാൻ ചാർജ് വർധനവ്, വിദ്യാർഥികളുടെ കൺസഷൻ പരിഷ്ക്കരണം, ജിഎസ്ടി ഇളവ് എന്നീ മാർഗങ്ങളാണ് ബസുടമകൾ മുന്നോട്ട് വെക്കുന്നത്.

    നേരത്തെ, കഴിഞ്ഞ വര്‍ഷം  നവംബര്‍ 22 മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം സ്വകാര്യബസുടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നടത്തിയ ചർച്ചയെ തുടര്‍ന്ന്  ഒഴിവാക്കിയിരുന്നു. മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാർത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നത്.
    First published:
    )}