• HOME
  • »
  • NEWS
  • »
  • kerala
  • »
  • Private Bus Strike |സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്; സമരത്തില്‍ നിന്നും പിന്മാറണമെന്ന് ഗതാഗതമന്ത്രി

Private Bus Strike |സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്; സമരത്തില്‍ നിന്നും പിന്മാറണമെന്ന് ഗതാഗതമന്ത്രി

സര്‍ക്കാര്‍ സ്വകാര്യ ബസ് മേഖലയെ തഴഞ്ഞതോടെയാണ് സമരത്തിനിറങ്ങേണ്ടി വന്നതെന്നും ബസ് ഉടമകള്‍ പറഞ്ഞു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: ബസ് ചാര്‍ജ് (Bus charge) വര്‍ധനയെന്ന ആവശ്യമുന്നയിച്ച് സ്വകാര്യ ബസ്(Private Bus) ഉടമകള്‍ സമരത്തിലേക്ക്(Strike). ഇന്ന് അര്‍ധ രാത്രി മുതല്‍ പണിമുടക്ക് നടത്താനാണ് തീരുമാനം. ബസ് ചാര്‍ജ് 12 രൂരയാക്കണം, വിദ്യാര്‍ഥികളുടെ കണ്‍സെക്ഷന്‍ നിരക്ക് വര്‍ധിപ്പിക്കണം, നികുതി ഇളവ് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

    സാധാരണക്കാരെ ബുദ്ധിമുട്ടിച്ചുള്ള സമരത്തിന് ബസ് ഉടമകള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സ്വകാര്യ ബസ് മേഖലയെ തഴഞ്ഞതോടെയാണ് സമരത്തിനിറങ്ങേണ്ടി വന്നതെന്നും ബസ് ഉടമകള്‍ പറഞ്ഞു.

    അതേസമയം അനിശ്ചിതകാല സമരത്തില്‍ നിന്ന് ബസ് ഉടമകള്‍ പിന്മാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. സമരക്കാരുടെ ആവശ്യമായ യാത്രാ നിരക്ക് വര്‍ധന തീരുമിച്ച കാര്യമാണ്. എന്ന് മുതല്‍ കൂട്ടണം എന്ന് മാത്രമാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇനി സമരം ചെയ്യുന്നതുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കാം എന്നല്ലാതെ മറ്റ് കാര്യമൊന്നുമില്ലന്നും ആന്റണി രാജു പറഞ്ഞു.

    Also Read-K Rail|സിൽവർ ലൈൻ പദ്ധതിയിലൂടെ CPM ലക്ഷ്യമിടുന്നത് പത്ത് ശതമാനം കമ്മീഷൻ; ജനാധിപത്യ ബോധം ഉണ്ടെങ്കിൽ ജനകീയ സർവേ നടത്തട്ടെ: കെ സുധാകരൻ

    കോവിഡ്‌ കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാര്‍ശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

    Also Read-Madappally | സിൽവർ ലൈനിനായി ഏറ്റെടുക്കേണ്ടിവരിക 400 വീടുകൾ; മറഞ്ഞു പോകുമോ മാടപ്പള്ളി?

    നവംബര്‍ മാസം തന്നെ മിനിമം ചാര്‍ജ് 10 രൂപായാക്കാന്‍ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. വിലക്കയറ്റത്തിനിടയില്‍ ബസ് ചാര്‍ജ് വര്‍ധന സാധാരണക്കാര്‍ക്ക് ഇരട്ട പ്രഹരമാകുമെന്ന വിലയിരുത്തലാണ് സര്‍ക്കാരിനെ കുഴപ്പിച്ചത്.
    Published by:Jayesh Krishnan
    First published: