ഇന്റർഫേസ് /വാർത്ത /Kerala / Bus Strike| സ്വകാര്യ ബസ് സമരം പിൻവലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ബസ് ഉടമകളുടെ കൂടിക്കാഴ്ചയെ തുടർന്ന്

Bus Strike| സ്വകാര്യ ബസ് സമരം പിൻവലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ബസ് ഉടമകളുടെ കൂടിക്കാഴ്ചയെ തുടർന്ന്

നിരക്ക് വർധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് ബസുടമകളുടെ സംഘടനകൾ വ്യക്തമാക്കി.

നിരക്ക് വർധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് ബസുടമകളുടെ സംഘടനകൾ വ്യക്തമാക്കി.

നിരക്ക് വർധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് ബസുടമകളുടെ സംഘടനകൾ വ്യക്തമാക്കി.

  • Share this:

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം (Private Bus Strike) പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ബസ് ഉടമകൾ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനം. ഇന്ന് രാവിലെയായിരുന്നു ചർച്ച. ഈ മാസം 30 ന് എല്‍ഡിഎഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വര്‍ധനയില്‍ തീരുമാനമുണ്ടാകൂ എന്നാണ് വിവരം.

നിരക്ക് വർധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് ബസുടമകളുടെ സംഘടനകൾ വ്യക്തമാക്കി. എന്നാൽ, നിരക്ക് വർധന എന്ന് നിലവിൽ വരും എന്നത് സംബന്ധിച്ച് വ്യക്തതയില്ല. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർത്ഥികളുടെ മിനിമം നിരക്ക് ആറ് രൂപയാക്കുക, കിലോമീറ്റർ നിരക്ക് 1.10 രൂപയായി വർധിപ്പിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.

Also Read- Idukki Firing | 'ബീഫ് തീർന്നത് വഴക്കിന് കാരണമായി; പിന്നീട് തോക്കുമായി വന്ന് വെടിവെച്ചു'; തട്ടുകടയുടമ

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

അതേസമയം, ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പിടിവാശിയാണ് സമരം തുടർന്നു പോകാൻ കാരണമെന്ന് ബസ് ഉടമകൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗതാഗത മന്ത്രിയുടെ പിടിവാശിയിലുണ്ടായ സമരമാണിത്. നിരക്ക് വർധന എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. വൈകാതെ നിരക്ക് കൂട്ടുമെന്ന് പറഞ്ഞിട്ട് ഗതാഗത മന്ത്രി വാക്കുപാലിച്ചില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വിമര്‍ശിച്ചിരുന്നു.

Also Read- Shot Dead| ഇടുക്കി വെടിവെയ്പ്പ്: കളളത്തോക്ക് എട്ടുവർഷം മുമ്പ് കൊല്ലൻ പണിഞ്ഞത്

കോവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രൻ നായർ ശുപാർശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നൽകുമ്പോഴും എപ്പോൾ മുതൽ എന്നതിൽ തീരുമാനം വൈകുകയാണ്.

Also Read- Shot Dead| ഇടുക്കിയിൽ ബസ് ജീവനക്കാരൻ വെടിയേറ്റ് മരിച്ചു; മൂന്നുപേർക്ക് പരിക്ക്; യുവാവ് കസ്റ്റഡിയിൽ

പണിമുടക്കിനെ തുടർന്ന് പലയിടത്തും കൃത്യ സമയത്ത് ബസ് കിട്ടാതെ ജനം വലഞ്ഞിരുന്നു. മധ്യ കേരളത്തിലും മലബാർ മേഖലയിലും നാട്ടിൻ പുറങ്ങളിലുമാണ് യാത്രാ ക്ലേശം രൂക്ഷമായി ബാധിച്ചത്. ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ വിദ്യാര്‍ത്ഥികളെയും സമരം ബാധിച്ചു.

First published:

Tags: Bus strike in Kerala, Private bus strike