നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Bus Strike| സ്വകാര്യ ബസ് സമരം പിൻവലിച്ചു; നവംബർ 18നകം പ്രശ്​നങ്ങൾ പരിഹരിക്കുമെന്ന്​ മന്ത്രി

    Bus Strike| സ്വകാര്യ ബസ് സമരം പിൻവലിച്ചു; നവംബർ 18നകം പ്രശ്​നങ്ങൾ പരിഹരിക്കുമെന്ന്​ മന്ത്രി

    മിനിമം ചാർജ് 10 രൂപയാക്കാൻ ധാരണയായെന്ന് സൂചന.

    പ്രതികാത്മക ചിത്രം

    പ്രതികാത്മക ചിത്രം

    • Share this:
      കോട്ടയം: സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം (Private Bus Strike) പിൻവലിച്ചു. ഗതാഗത മന്ത്രി (Transport Minister) ആന്റണി രാജു (Antony Raju ) ബസ് ഉടമകളുടെ (Bus Owners) സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ബസ് ഉടമകളുടെ ആവശ്യങ്ങളിൽ നവംബർ 18 ന് മുമ്പ് തീരുമാനത്തിൽ എത്തുമെന്നും ഇക്കാര്യത്തിൽ തുടർ ചർച്ചകൾ നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മിനിമം ചാർജ് 10 രൂപയാക്കാൻ തത്വത്തിൽ ധാരണയായതായാണ് വിവരം.

      Also Read- ആവശ്യങ്ങള്‍ അംഗീകരിച്ചു; MG സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനി നിരാഹാര സമരം അവസാനിപ്പിച്ചു

      ഇന്ധന വില (Fuel Price) കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ ഇന്ധന സബ്സിഡി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്. മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർധിപ്പിക്കുക, കോവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ. കോവിഡ് പശ്ചാത്തലത്തിൽ 60 ശതമാനം ബസുകൾ മാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളു എന്നും അതിൽ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാൽ പ്രതിസന്ധിയിലാണെന്നും ബസ് ഉടമകൾ പറയുന്നു.

      Also Read- പാലക്കാട് സഹപാഠികള്‍ നാടുവിട്ടത് പ്രണയം വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍; കൈവശം പണവും ആഭരണങ്ങളും

      ആവശ്യങ്ങൾ വിശദമായി ചർച്ച ചെയ്തുവെന്നും സർക്കാർ സഹായകരമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സംയുക്ത സമരസമിതി നേതാക്കൾ പറഞ്ഞു. നവംബർ 18നകം തുടർ ചർച്ചകൾ നടത്താനും തീരുമാനമായിട്ടുണ്ട്. ബസ് ഓപ്പറേറ്റേഴ്സ് സംഘടന പ്രതിനിധികളായ ടി. ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, ലോറൻസ് ബാബു, ജോൺസൺ പയ്യപ്പള്ളി, സി.എം. ജയാനന്ദ്, ബാബുരാജ്, ജോസ് ആട്ടോക്കാരൻ, ജോസ് കുഴുപ്പിൽ, എ.ഐ. ഷംസുദ്ദീൻ എന്നിവർ പ​ങ്കെടുത്തു.

      Also Read- Youth Congress | എറണാകുളത്ത് ഗതാഗതം തടഞ്ഞുള്ള സിനിമാ ചിത്രീകരണം ഇനി അനുവദിക്കില്ല; യൂത്ത് കോണ്‍ഗ്രസ്
      Published by:Rajesh V
      First published:
      )}