• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നവംബര്‍ 22 -ന് നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവച്ചു

മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക എന്നീ ആവശ്യങ്ങളാണ് സ്വകാര്യ ബസുടമകള്‍ ഉന്നയിച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: November 18, 2019, 4:23 PM IST
നവംബര്‍ 22 -ന് നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവച്ചു
representational image
  • Share this:
തിരുവനന്തപുരം:  സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി നവംബര്‍ 22 മുതല്‍ നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് സമരത്തിൽ നിന്നും പിൻമാരാൻ ബസുടമകൾ തീരുമാനിച്ചത്.

മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക എന്നീ ആവശ്യങ്ങളാണ് സ്വകാര്യ ബസുടമകള്‍ ഉന്നയിച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ ചുമലതപ്പെടുത്തിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ലെന്നും അവർ ആരോപിക്കുന്നു.

ഡിസംബര്‍ ആദ്യവാരം വീണ്ടും ചര്‍ച്ച നടത്താമെന്നും മന്ത്രി ബസുടമകൾക്ക് ഉറപ്പ് നൽകി.

Also Read ദേഹാസ്വസ്ഥ്യം; നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 
First published: November 18, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍