കോഴിക്കോട്ട് സർവീസ് നടത്തിയ സ്വകാര്യ ബസുകൾ അടിച്ചു തകർത്തു; പൊലീസ് അന്വേഷണം തുടങ്ങി

ബസുകൾ നിരത്തിലിറക്കരുതെന്ന സ്വകാര്യ ബസ്​ സംഘടനകളുടെ എതിർപ്പ്​ മറി കടന്നാണ്​ ഈ ബസുകൾ ബുധനാഴ്​ച സർവീസ്​ നടത്തിയത്​​.

News18 Malayalam | news18-malayalam
Updated: May 21, 2020, 10:51 AM IST
കോഴിക്കോട്ട് സർവീസ് നടത്തിയ സ്വകാര്യ ബസുകൾ അടിച്ചു തകർത്തു; പൊലീസ് അന്വേഷണം തുടങ്ങി
News18
  • Share this:
കോഴിക്കോട്​: ജില്ലയിൽ ബുധനാഴ്​ച സർവീസ്​ നടത്തിയ സ്വകാര്യ ബസുകൾക്കു നേരെ ആക്രമണം. നിർത്തിയിട്ടിരുന്ന ബസുകളുടെ ചില്ല്​ രാത്രിയിൽ അജ്ഞാതർ തകർത്തെന്നാണ് പരാതി. കൊളക്കാടൻ എന്ന രണ്ട്​ ബസുകളുടെയും എം.എം.ആർ എന്ന മറ്റൊരു ബസിന്റെയും ചില്ലുകളാണ്​ തകർത്തത്​. മാവൂർ പി.ഡബ്ല്യു.ഡി ഓഫിസിന്​ മുമ്പിൽ നിർത്തിയിട്ടതായിരുന്നു ഈ ബസുകൾ​.
TRENDING:LIVE Updates:24 മണിക്കൂറിനിടെ 5609 പോസിറ്റീവ് കേസുകൾ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,12,359 [NEWS]Happy Birthday Mohanlal | മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് 60 വയസ് [NEWS]പിതാവിനെ പിൻസീറ്റിലിരുത്തി സൈക്കിൾ ചവിട്ടിയത് 1200 കിലോമീറ്റർ; ലോക് ഡൗണ്‍ കാലത്തെ വിസ്മയമായി 15 കാരി [NEWS]

ഇന്നു മുതൽ സർവീസ്​ നടത്താൻ തീരുമാനിച്ച ബനാറസിന്റെ രണ്ട്​ ബസുകളും തകർത്തിട്ടുണ്ട്​. ഇതിൽ ഒന്ന്​ ടൂറിസ്റ്റ്​ ബസാണ്​. മൂന്ന്​ വ്യത്യസ്​ത സ്ഥലങ്ങളിലായി നിർത്തിയിട്ട ബസുകളാണ്​ ആക്രമിക്കപ്പെട്ടത്​.

ബസുകൾ നിരത്തിലിറക്കരുതെന്ന സ്വകാര്യ ബസ്​ സംഘടനകളുടെ എതിർപ്പ്​ മറി കടന്നാണ്​ ഈ ബസുകൾ ബുധനാഴ്​ച സർവീസ്​ നടത്തിയത്​​. അതിനാൽ തന്നെ ഈ സംഘടനയിൽപെട്ട ബസുടമകളുടെയോ തൊഴിലാളികളുടെയോ ഭാഗത്തു നിന്നാവാം ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്​. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.
First published: May 21, 2020, 10:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading