നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക്ക്ഡൗണിൽ ഇന്ന് കൂടുതൽ ഇളവുകൾ; ഒറ്റയക്ക നമ്പറിൽ അവസാനിക്കുന്ന സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താം

  ലോക്ക്ഡൗണിൽ ഇന്ന് കൂടുതൽ ഇളവുകൾ; ഒറ്റയക്ക നമ്പറിൽ അവസാനിക്കുന്ന സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താം

  സമ്പൂർണ നിയന്ത്രണമുള്ള ശനി, ഞായർ ദിവസങ്ങളിൽ സർവീസ് ഉണ്ടാകില്ല.

  പ്രതികാത്മക ചിത്രം

  പ്രതികാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇന്ന് കൂടുതൽ ഇളവുകൾ. ഇന്ന് ഒറ്റയക്ക നമ്പറിൽ അവസാനിക്കുന്ന സ്വകാര്യ ബസുകൾക്ക് സർവീസിന് അനുമതി.
   ഒറ്റ-ഇരട്ട അക്ക നമ്പരിന്റെ അടിസ്ഥാനത്തില്‍ ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യ ബസുകള്‍ ഓടുക. തിങ്കളാഴ്ച് ഇരട്ട അക്ക നമ്പരിൽ അവസാനിക്കുന്ന ബസുകൾക്ക് സർവീസ് നടത്താം.

   സമ്പൂർണ നിയന്ത്രണമുള്ള ശനി, ഞായർ ദിവസങ്ങളിൽ സർവീസ് ഉണ്ടാകില്ല. അതിതീവ്ര രോഗബാധയുള്ള സ്ഥലങ്ങളിലൊഴികെ കെഎസ്‌ആര്‍ടിസി ഇന്നലെ സര്‍വ്വീസ് ആരംഭിച്ചിരുന്നു. ഇന്നലെ കെഎസ്‌ആര്‍ടിസി 1528 സര്‍വ്വീസുകളാണ് നടത്തിയത്.  ദീർഘദൂര സർവീസുകളുടെ എണ്ണവും കെഎസ്ആർടിസി കൂട്ടും. ലോക്‌ഡൗണോ ട്രിപ്പിൾ ലോക്‌ഡൗണോ ഉള്ള സ്റ്റോപ്പുകളിൽ ബസ് നിർത്തില്ല.

   അതേസമയം, അണ്‍ലോക്കിന്റെ ഭാഗമായി ഇളവുകള്‍ ലഭിച്ചിട്ടും സംസ്ഥാനത്ത് സര്‍വീസ് നടത്തിയത് പത്ത് ശതമാനം സ്വകാര്യ ബസുകള്‍ മാത്രം. കൂടിയ ഡീസല്‍ വിലയും മറ്റു സാമ്പത്തിക പ്രശ്‌നങ്ങളും കാരണം കൂടുതല്‍ ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്. റോഡ് നികുതിയടക്കം ഒഴിവാക്കിക്കിട്ടിയില്ലെങ്കില്‍ ബസുകള്‍ ഇറക്കാനാവില്ലെന്ന് ഉടമകള്‍ പറയുന്നു.

   ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്താനുള്ള തീരുമാനത്തിനെതിരെ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്നും പഠനങ്ങള്‍ നടത്താതെയാണ് ഈ നിര്‍ദേശമെന്നും അസോസിയേഷന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

   You may also like:ഒരാഴ്ചത്തെ ടിപിആര്‍ 30 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ പത്തിരട്ടി പരിശോധന; കോവിഡ് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

   എറണാകുളത്ത് ലോക്ക്ഡൗണിൽ പ്രത്യേക ഇളവുകൾ നൽകിയിട്ടുണ്ട്. ജില്ലയിലെ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് തുറക്കാം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം അനുവാദം നൽകി.

   You may also like:ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ; മരണകാരണം മുറിവുകളും ആന്തരിക രക്തസ്രാവവും

   അതിനിടെ, സംസ്ഥാനത്ത് കോവിഡ് അതിതീവ്ര മേഖലകളില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കാക്കി പരിശോധനകളുടെ എണ്ണം തീരുമാനിക്കും. ഒരാഴ്ചത്തെ ശരാശരി ടിപിആര്‍ 30 ശതമാനത്തിന് മുകളിലായാല്‍ പരിശോധന പത്തിരട്ടി ആക്കാനാണ് തീരുമാനം. പരിശോധന മാര്‍ഗരേഖ പരിഷ്‌കരിച്ചു.

   ടിപിആര്‍ കുറയുന്നതിനുസരിച്ച് പരിശോധനയുടെ എണ്ണം മാറ്റും. ഒരാഴ്ചത്തെ ടി.പി.ആര്‍ 20 നും 30 ശതമാനത്തിനും ഇടയ്ക്കായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ ആറിരട്ടിയാകും ടെസ്റ്റുകള്‍. ഒരാഴ്ചത്തെ ടി.പി.ആര്‍ രണ്ടിനും 20 ശതമാനത്തിനും ഇടയ്ക്കായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ മൂന്നിരട്ടിയാക്കും പരിശോധന.

   ഒരു പൂളില്‍ അഞ്ച് സാമ്പിള്‍ എന്ന നിലയില്‍ ആര്‍ടിപിസിആര്‍ പൂള്‍ഡ് പരിശോധനയാകും നടത്തുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനനുസരിച്ചാണ് നിലവില്‍ സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചത്തെ ടിപിആര്‍ ശരാശരി കണക്കാക്കി ബുധനാഴ്ചയിലാണ് ഓരോ പ്രദേശവും ഏത് മേഖലയിലാണ് ഉള്‍പ്പെടുകയെന്ന് തീരുമാനിക്കുക.
   Published by:Naseeba TC
   First published:
   )}