നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Private Bus Strike | സ്വകാര്യ ബസുകള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; ഉടമകളുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തും

    Private Bus Strike | സ്വകാര്യ ബസുകള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; ഉടമകളുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തും

    വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ സബ് സിഡി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സമരം.

    പ്രതികാത്മക ചിത്രം

    പ്രതികാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ(ചൊവ്വാഴ്ച) മുതല്‍ സ്വകാര്യ ബസുകള്‍(Private Bus) അനിശ്ചിതകാല പണിമുടക്കിലേക്ക്(Indefinite Strike). ഈ സാഹചര്യത്തില്‍ ബസ് ഉടമകളുടെ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു(Minister Antony Raju) ചര്‍ച്ച നടത്തും. വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ സബ് സിഡി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സമരം.

      കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, ഫെയര്‍ സ്റ്റേജിന് ആനുപാതികമായി ചാര്‍ജ്ജ് വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

      2018ലാണ് അവസാനമായി ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. അന്ന് 66 രൂപയായിരുന്നു ഡീസല്‍ വില. 103 രൂപയായി ഇന്ധന വില ഉയര്‍ന്നപ്പോഴാണ് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് ഉടമകള്‍ പറയുന്നു. കഴിഞ്ഞ ദിവസം എക്‌സൈസ് ഡ്യൂട്ടിയില്‍ കുറവു വരുത്തിയപ്പോള്‍ ഡീസല്‍ വില 91.49 രൂപയായി.

      സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് അനുവദിച്ചാല്‍പോലും ബസ് വ്യവസായത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് ബസ്സുടമകള്‍ പറയുന്നത്. കോവിഡിനെത്തുടര്‍ന്ന് 60 ശതമാനം സ്വകാര്യ ബസ്സുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. കോവിഡ്സാഹചര്യം മാറുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിട്ടുണ്ട്.

      Also Read-ഉദ്ഘാടകനായ കെ. മുരളീധരനെത്തിയത് ചക്രസ്തംഭന സമരം അവസാനിച്ച ശേഷം; മുറുമുറുപ്പോടെ കോൺഗ്രസ് നേതാക്കൾ

      കോവിഡ്സാഹചര്യം മാറുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിട്ടുണ്ട്. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്.

      'നീയാരാടാ തടയാന്‍?' റോഡ് ഉപരോധം തടയാന്‍ കയ്യില്‍ കയറി പിടിച്ച പൊലീസുകാരനോട് വി കെ ശ്രീകണ്ഠന്‍ എം പി

      പാലക്കാട് നടന്ന കോൺഗ്രസിൻ്റെ  ചക്ര സ്തംഭന സമരത്തിലാണ് കോൺഗ്രസ്(Congress) നേതാക്കളും  പൊലീസും(Police) തമ്മിൽ വാക്കേറ്റമുണ്ടായത്.  പതിനൊന്ന് മണിയോടെ റോഡ് ഉപരോധത്തിനായി സുൽത്താൻ പേട്ട ജംഗ്ഷനിലേക്ക് വി.കെ ശ്രീകണ്ഠൻ എം.പിയുടെ(VK Sreekandan MP) നേതൃത്വത്തിൽ പ്രവർത്തകരെത്തിയതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.  റോഡ് ഉപരോധിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമായി.

      ചില പ്രവർത്തകർ താഴെ വീണതോടെ വി.കെ ശ്രീകണ്ഠൻ എം പി യും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.  പാലക്കാട് നടന്ന കോൺഗ്രസിൻ്റെ ചക്ര സ്തംഭന സമരത്തിനിടെയാണ്  വികെ ശ്രീകണ്ഠനും പൊലീസും  തമ്മിൽ കടുത്ത വാക്കേറ്റമുണ്ടായത്. ഉപരോധം തടയാനായി തൻ്റെ കയ്യിൽ കയറി പിടിച്ച പൊലീസുകാരനോട് നീയാരാടാ തടയാൻ  എന്നായിരുന്നു എം പി യുടെ ചോദ്യം. പിണറായി വിജയൻ നേരിട്ട് വന്ന് തടഞ്ഞാലും ഞങ്ങൾ സമരം നടത്തുമെന്ന് എം പി വ്യക്തമാക്കി.  അഞ്ചു മിനിറ്റിലേറെ വാക്കേറ്റം നീണ്ടു.

      Also Read-Congress | ചക്രസ്തംഭന സമരം ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

      പൊലീസിനെതിരെ ശ്രീകണ്ഠൻ തന്നെ മുദ്രാവാക്യം വിളിച്ചതോടെ പ്രവർത്തകരും ആവേശത്തിലായി. സമരത്തെക്കുറിച്ച് അറിയിപ്പ് നൽകിയിട്ടും പൊലീസ് മന:പൂർവ്വം സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതായി ശ്രീകണ്ഠൻ ആരോപിച്ചു.സമരം അവസാനിച്ചതിന് പിന്നാലെ പൊലീസ് നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.
      Published by:Jayesh Krishnan
      First published:
      )}