കോഴിക്കോട്: നാളത്തെ ഹർത്താലിൽ സർവീസുകൾ മുടക്കില്ലെന്ന് ബസ് ഉടമകൾ. ബസ് സർവീസുകൾ നിർത്തി വെക്കണമെന്ന് ഇതുവരെ ആരും രേഖാമൂലമോ അല്ലാതെയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.രാധാകൃഷ്ണൻ പറഞ്ഞു.
കേരളത്തിൽ നാളെ ഹർത്താലിന്റെ പേരിൽ സർവീസുകൾ മുടക്കേണ്ടെന്നാണ് ബസ് ഉടമകളുടെയും ജീവനക്കാരുടെയും സംഘടനകളുടെയും തീരുമാനം. പക്ഷേ, അക്രമസംഭവങ്ങൾ ഉണ്ടാവുകയാണെങ്കിൽ ബസുകൾക്ക് പൊലീസ് സംരക്ഷണം തരണമെന്ന് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഇങ്ങനെ നോട്ടീസ് നൽകാതെയുള്ള ഹർത്താലുകൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ്. പരീക്ഷകൾ നടക്കുന്ന സമയത്ത് ഇത്തരത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്യുന്നത് വിദ്യാർഥികളെയടക്കം ബാധിക്കും. സാധാരണക്കാരായ ജനങ്ങളാണ് ബസ് സർവീസുകളെ ആശ്രയിക്കുന്നത്. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന യാതൊന്നും സമരക്കാരുടെ ഭാഗത്തു നിന്നുണ്ടാവരുതെന്ന് അസോസിയേഷൻ നേതാക്കൾ അഭ്യർഥിച്ചു.
വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.