നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19| കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കരുത്: മുഖ്യമന്ത്രി

  COVID 19| കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കരുത്: മുഖ്യമന്ത്രി

  കോവിഡ് ചികിത്സയ്ക്കായി ആശുപത്രികൾ 25% കിടക്കകൾ മാറ്റിവയ്ക്കണം.

   Pinarayi Vijayan.

  Pinarayi Vijayan.

  • Share this:
   തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളും അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതി ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് അമിത നിരക്ക് ഈടാക്കരുതെന്ന ആവശ്യം സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി മുന്നോട്ടുവച്ചത്.

   കോവിഡ് ചികിത്സയ്ക്കായി ആശുപത്രികൾ 25% കിടക്കകൾ മാറ്റിവയ്ക്കണം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കൂടുതൽ ആശുപത്രികൾ സഹകരിക്കണമെന്ന ആവശ്യവും സ്വകാര്യ മാനേജ്മെന്റ് പ്രതിനിധികളുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി മുന്നോട്ടുവച്ചു.

   എന്നാൽ കോവിഡ് ചികിത്സയ്ക്ക് എല്ലാ ആശുപത്രികളിലും ഒരേ നിരക്ക് എന്ന നിലപാട് സ്വീകരിക്കാൻ ആകില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വ്യക്തമാക്കി. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇനിയും കുത്തനെ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ സ്വകാര്യ ആശുപത്രികളിലും ഐ സി യു വെന്റിലേറ്റർ സംവിധാനങ്ങൾ പരമാവധി ഒരുക്കണം.

   ഐ സി യു, വെന്റിലേറ്റർ എന്നിവയുടെ ഒഴിവ് കൃത്യമായി റിപ്പോർട്ട് ചെയ്യണം. ഇതിനായി കോവിഡ് ജാഗ്രത പോർട്ടലിൽ സംവിധാനം ഉണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കൂടുതൽ ആശുപത്രികൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

   എന്നാൽ പദ്ധതി വഴിയുള്ള കോവിഡ് ചികിത്സ ചെലവിലെ കുടിശ്ശിക തീർത്ത ശേഷമേ തുടർ നടപടി സ്വീകരിക്കാൻ കഴിയൂവെന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചത്. തുടർന്ന് 15 ദിവസത്തിനുള്ളിൽ കുടിശ്ശിക തീർക്കാനുള്ള നടപടികളെടക്കുമെന്ന ഉറപ്പാണ് മുഖ്യമന്ത്രി മാനേജ്മെന്റ് പ്രതിനിധികൾക്ക് നൽകിയത്.

   അതേസമയം, കേരളത്തിൽ രണ്ടാഴ്ച്ചത്തെ ലോക്ക്ഡൗൺ അഭികാമ്യമാണെന്നാണ് മെഡിക്കൽ കൊളേജ് ഡോക്ടർമാരുടെ സംഘടന സർക്കാരിന് മുന്നിൽ വെച്ച നിർദേശം. കോവിഡ് രണ്ടാം തരംഗം നേരിടാൻ സർക്കാരിന് പതിനഞ്ചിന നിർദേശങ്ങളാണ് കെജിഎംസിടിഎ നൽകിയത്. കേരളം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ തിരുവനന്തപുരം യൂണിറ്റ് കേരളത്തിൽ കോവിഡ് രണ്ടാം തരംഗം നേരിടാൻ ഉള്ള നിർദേശങ്ങൾ നൽകാൻ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ നിർദേശങ്ങളാണ് സംഘടന മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കൈമാറിയത്.

   You may also like:'ഓക്സിജൻ വിതരണം തടസ്സപ്പെടുത്തുന്നത് ആരാണ്? അയാളെ തൂക്കിലേറ്റും': ഡൽഹി ഹൈക്കോടതി

   കേരളത്തില്‍ ഇന്നലെ 28,447 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

   രോഗം സ്ഥിരീകരിച്ചവരില്‍ 315 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,303 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1756 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4477, കോഴിക്കോട് 3860, തൃശൂര്‍ 2920, മലപ്പുറം 2529, തിരുവനന്തപുരം 1950, കണ്ണൂര്‍ 1812, കോട്ടയം 1858, പാലക്കാട് 809, ആലപ്പുഴ 1231, പത്തനംതിട്ട 1099, കാസര്‍ഗോഡ് 1061, കൊല്ലം 1067, ഇടുക്കി 838, വയനാട് 792 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,91,463 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,74,464 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,999 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3609 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
   Published by:Naseeba TC
   First published:
   )}