കാരുണ്യ പ്രതിസന്ധിയിലേക്ക്; ഡിസംബർ ഒന്ന് മുതൽ സ്വകാര്യ ആശുപത്രികൾ പദ്ധതി നിർത്തും

സംസ്ഥാന സർക്കാർ നടത്തിവന്ന കാരുണ്യ ബെനവെലന്റ്, സുകൃതം, ആർഎസ്പിവൈ തുടങ്ങിയ പദ്ധതികളും കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ പദ്ധതിയും ചേർന്നാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് രൂപം നൽകിയത്.

News18 Malayalam | news18-malayalam
Updated: November 13, 2019, 11:26 PM IST
കാരുണ്യ പ്രതിസന്ധിയിലേക്ക്; ഡിസംബർ ഒന്ന് മുതൽ സ്വകാര്യ ആശുപത്രികൾ പദ്ധതി നിർത്തും
news18
  • Share this:


സിജോ വി. ജോൺ

കൊച്ചി: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ നിന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ പിൻമാറുന്നു. സംസ്ഥാന സർക്കാർ പണം അനുവദിക്കാത്തതിനെത്തുടർന്നാണ് സ്വകാര്യ ആശുപത്രികൾ പദ്ധതി നടപ്പാക്കുന്നത് നിർത്തുന്നത്. ഇതോടെ 194 ആശുപത്രികളിൽ നിന്ന് ചികിത്സാ സഹായം രോഗികൾക്ക് ലഭിക്കില്ല.

സംസ്ഥാന സർക്കാർ നടത്തിവന്ന കാരുണ്യ ബെനവെലന്റ്, സുകൃതം, ആർഎസ്പിവൈ തുടങ്ങിയ പദ്ധതികളും കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ പദ്ധതിയും ചേർന്നാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് രൂപം നൽകിയത്. ചികിത്സ തുകയിൽ 40 ശതമാനം സംസ്ഥാന സർക്കാരും 60 ശതമാനം കേന്ദ്ര സർക്കാരുമാണ് നൽകേണ്ടത്.

also read:സംഗീതരാവുകളും കലാപ്രദർശനങ്ങളും ചർച്ചകളും: ‘ഇഖ്‌റ – കൊണ്ടോട്ടി സൂഫി ഫെസ്റ്റിവൽ 2019’

പദ്ധതിയുടെ ഒരു വർഷത്തെ പ്രീമിയം തുക റിലൻസിന് 550 കോടി രൂപയാണ്. ഒന്നാം ഘട്ടത്തിലെ 90 കോടി രൂപ മാത്രമാണ് വിഹിതമായി സംസ്ഥാന സർക്കാർ നൽകിയിട്ടുള്ളു. രണ്ടാം ഘട്ടത്തിലെ തുക ഇതുവരെയും സർക്കാർ കൈമാറിയിട്ടില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം. പദ്ധതി തുകയിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം നൽകിയ ശേഷമാണ് കേന്ദ്ര സർക്കാർ തുക അടയ്ക്കുന്നത്. കഴിഞ്ഞ മൂന്ന് മാസങ്ങളായി സംസ്ഥാന സർക്കാർ തങ്ങളുടെ വിഹിതം അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തുകയാണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഹുസൈൻ കോയ തങ്ങൾ പറഞ്ഞു.

സെപ്റ്റംബർ മാസം മുതൽ ഒരു രൂപ പോലും സർക്കാർ നീക്കിവെച്ചില്ല. അതു കൊണ്ട് ഇൻഷ്വറൻസ് കമ്പനി ആശുപത്രികൾക്ക് പണം നൽകുന്നില്ല. അമ്പത് കോടി രൂപയാണ് സ്വകാര്യ ആശുപത്രികൾക്ക് ലഭിക്കാനുള്ളത്. ഇത് അടിയന്തരമായി നൽകണമെന്ന് കെപിഎച്ച്എ പ്രതിനിധികൾ ആവശ്യപ്പെട്ടു.

നഴ്സുമാരുടെ ശമ്പള വർദ്ധനവ്, ഉയർന്ന ജി എസ് ടി എന്നിവയും വലിയ സാമ്പത്തിക ബാധ്യതയാണ് സ്വകാര്യ ആശുപത്രികൾക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഇതുമൂലം ചെറിയ ആശുപത്രികൾ പ്രതിസന്ധിയിലാണ്. ചികിത്സ പണം ലഭിക്കാത്തതിനെത്തുടർന്ന് മരുന്ന് വിതരണം പോലും നിലച്ചിരിക്കുകയാണെന്നും ഹുസൈൻ കോയ തങ്ങൾ പറഞ്ഞു.

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ വരെയാണ് ചികിത്സ സഹായം ലഭിക്കുന്നത്. 40 ലക്ഷം കുടുംബങ്ങൾക്കാണ് ആനുകൂല്യം. ക്യാൻസർ, ഹൃദ്രോഗം, വൃക്ക രോഗികൾക്കാണ് ഇത് ഏറെ സഹായകം.

First published: November 13, 2019, 11:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading