നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങാത്തതിനെ തുടർന്നാണ് നടപടി. ചേര്‍ത്തല മണ്ഡലത്തിലെ സ്ഥാനാര്‍ഥി പി പ്രസാദിനെ തോല്‍പ്പിക്കാൻ  പ്രദ്യുത് ആഹ്വാനം നടത്തിയെന്ന് സി.പി.ഐ മണ്ഡലം കമ്മിറ്റിക്ക് പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് കരുവ ലോക്കല്‍ കമ്മിറ്റി യോഗം ചേർന്നാണ് പ്രദ്യുതിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. മന്ത്രി പി തിലോത്തമനും യോഗത്തിൽ പങ്കെടുത്തു.
 മന്ത്രി പി തിലോത്തമന്റെ വിശ്വസ്തനായാണ് പ്രദ്യുത് അറിയപ്പെട്ടിരുന്നത്. തിലോത്തമൻ എംഎല്‍എ ആയിരിക്കെ രണ്ട് വര്‍ഷം തുടര്‍ച്ചയായി പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മന്ത്രി ആയതോടെ ഒരു ലക്ഷം രൂപ ശമ്പളത്തില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയി നിയമിക്കുകയായിരുന്നു. തിലോത്തമന്റെ മറ്റ് പേഴ്‌സണല്‍ അംഗങ്ങള്‍ക്കെതിരേയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.Also Read  കനറാ ബാങ്ക് മാനേജരായ യുവതി ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയിൽമുഖ്യമന്ത്രി പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പറയാൻ മനസു വരുന്നില്ല: MSF പ്രസിഡന്റ്കോഴിക്കോട്: കോവിഡ് ബാധിച്ച് ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് എം. എസ്. എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ്. പാനൂരിൽ കൊല്ലപ്പെട്ട മൻസൂറിൻ്റെ രക്തത്തിൻ്റെ മണം ആശുപത്രിയിലുണ്ടാവുമെന്നും മുഖ്യമന്ത്രി കോവിഡിൽ നിന്ന് പെട്ടെന്ന്  സുഖം പ്രാപിക്കട്ടെയെന്ന് പറയാൻ മനസ്സ് വരുന്നില്ലെന്നും നവാസ് ഫേസ് ബുക്കിൽ കുറിച്ചു.

ഫേസ്ബുബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം.

മിസ്റ്റർ മുഖ്യമന്ത്രി, നിങ്ങൾ കോവിഡിൽ നിന്ന് പെട്ടെന്ന്  സുഖം പ്രാപിക്കട്ടെയെന്ന് പറയാൻ മനസ്സ് വരുന്നില്ല.
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് താങ്കളെ മാറ്റുമെന്ന വാർത്ത കണ്ടു.
ഇന്നലെ അവിടെയായിരുന്നു ഞങ്ങൾ, പ്രിയപ്പെട്ട മൻസൂറിന്റെ ശരീരം പരിശോധനക്കായി വെട്ടികീറിയത് അവിടെ വെച്ചാണ്
അവിടുത്തെ കാറ്റിന് മൻസൂറിന്റെ രക്തത്തിന്റെ ഗന്ധമുണ്ടാകും
താങ്കൾ കുറച്ച് ദിവസം അവിടെയുണ്ടാകണം. പ്രിയപ്പെട്ടവരുടെ പ്രാണൻ നഷ്ടപെടുമ്പോഴുള്ള ആർപ്പുവിളികൾ താങ്കൾ കേൾക്കണം, അത് ഒരു പക്ഷെ താങ്കളെ ഉൾപ്പെടെ മനുഷ്യരാക്കും
താങ്കളൊരു മുഷ്യനായാൽ താങ്കളുടെ അനുയായികളുടെ രക്തദാഹം തീരുമായിരിക്കും.


മുഖ്യമന്ത്രിക്ക് കോവിഡ്; കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നു ഉച്ചയ്ക്കു ശേഷം വന്ന പരിശോധന ഫലത്തിലാണ് മുഖ്യമന്ത്രിക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. നിലവില്‍ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഇല്ല. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. പിണറായിയിലെ വീട്ടിലാണ് മുഖ്യമന്ത്രി ഇപ്പോഴുള്ളത്. മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു ചേർത്തു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച്‌ തുടര്‍ നടപടികള്‍ സ്വീകരിക്കും. വോട്ടെടുപ്പ് ദിനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച വിവരം മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ ഞാനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

പി പി ഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം വന്ന പരിശോധന ഫലത്തിലാണ് വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് വൈകിട്ട് ആറരയോടെയാണ് വീണ വോട്ട് ചെയ്യാൻ എത്തിയത്. കോവിഡ് സ്ഥിരീകരിച്ച വീണയ്ക്ക് മറ്റു രോഗലക്ഷണങ്ങളില്ല. വീട്ടിൽ ഐസൊലേഷനിൽ കഴിയാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.