• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോടതി വിധി മാനിക്കുന്നു; നിയമവിദഗ്ദരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് പ്രിയാ വര്‍ഗീസ്

കോടതി വിധി മാനിക്കുന്നു; നിയമവിദഗ്ദരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് പ്രിയാ വര്‍ഗീസ്

 പ്രിയാ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം പുനപരിശോധിക്കണമെന്ന നിര്‍ണായക വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്

  • Share this:
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയോടുള്ള പ്രതികരണം ഒറ്റവരിയിലൊതുക്കി പ്രിയാ വര്‍ഗീസ്.കോടതി വിധി മാനിക്കുന്നു,തുടര്‍ നടപടി നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ മറ്റ് ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ പ്രിയാ വര്‍ഗീസ് തയ്യാറായില്ല.

പ്രിയാ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം പുനപരിശോധിക്കണമെന്ന നിര്‍ണായക വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ കെ.കെ രാഗേഷിൻ്റെ ഭാര്യയുമാണ് പ്രിയാ വര്‍ഗീസ്.

Also Read-'വിധിയില്‍ സന്തോഷം'; ഉന്നത വിദ്യഭ്യാസ രംഗത്തിന്റെ പുരോഗതിയ്ക്ക് ഗുണം ചെയ്യുമെന്ന് ഹര്‍ജിക്കാരന്‍ ജോസഫ് സ്കറിയ

അഭിമുഖത്തില്‍ പ്രിയക്ക് ഒന്നാം റാങ്ക് നൽകിയ ഉത്തരവിനെതിരെ രണ്ടാം റാങ്കുകാരനായ ഡോ.ജോസഫ് സ്കറിയ നൽകിയ  ഹർജിയിലാണ് കോടതി വിധി പറഞ്ഞത്.

വിധിയില്‍ സന്തോഷമുണ്ടെന്ന് ഹര്‍ജിക്കാരന്‍ ഡോ.ജോസഫ് സ്കറിയ പ്രതികരിച്ചു. വ്യക്തിപരമായല്ല വിധിയെ കാണുന്നത്. ഉന്നത വിദ്യഭ്യാസ രംഗത്തിന്റെ പുരോഗതിയ്ക്ക് വിധി ഗുണം ചെയ്യും. ഒരു വർഷം നീണ്ട നിയമപോരാട്ടം ആയിരുന്നുവെന്നും മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോയതായും ജോസഫ് സ്കറിയ ന്യൂസ് 18നോട് പറഞ്ഞു. ചങ്ങനാശേരി എസ്.ബി കോളേജിലെ മലയാളം വിഭാഗം മേധാവിയാണ് ഡോ.ജോസഫ് സ്കറിയ.

Also Read-പ്രിയാ വര്‍ഗീസിന് യോഗ്യതയില്ല; കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി

അധ്യാപകര്‍ സമൂഹത്തെ വാര്‍ത്തെടുക്കേണ്ടവരാണെന്നും രാഷ്ട്ര നിര്‍മ്മാതാക്കളാണെന്നുമുള്ള ഡോ. എസ് . രാധാകൃഷ്ണന്‍റെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ടാണ് കോടതി വിധി പ്രസ്താവന നടത്തിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിധി പുറപ്പെടുവിച്ചത്.

ഫെലോഷിപ്പോടു കൂടിയുള്ള PHD ഡെപ്യൂട്ടേഷനാണെന്നും കോടതി നിരീക്ഷിച്ചു. അധ്യാപന പരിചയം തസ്തികയുടെ അടിസ്ഥാനത്തിലല്ല.എന്‍എസ്എസ് കോർഡിനേറ്റർ പദവി അധ്യാപനപരിചയമല്ല. പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിലാവണമെന്നാണ് യുജിസി നിലപാട്.
യുജിസി നിബന്ധനകൾ മറികടക്കാനാകില്ലെന്നും കോടതി പറഞ്ഞു.
Published by:Arun krishna
First published: