നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Violin | Mahindra ഥാറിന് പിന്നാലെ വയലിൻ; പ്രിയന്റെ 'മയിൽപ്പീലി വയലിൻ' ഇനി ഗുരുവായൂരപ്പന് സ്വന്തം

  Violin | Mahindra ഥാറിന് പിന്നാലെ വയലിൻ; പ്രിയന്റെ 'മയിൽപ്പീലി വയലിൻ' ഇനി ഗുരുവായൂരപ്പന് സ്വന്തം

  പ്രിയന്‍ 2019 ലാണ് വയലിന്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്.

  • Share this:
   ഗുരുവായൂര്‍:  മഹീന്ദ്ര ഥാറിന്(Mahindra Thar) പിന്നാലെ ഗുരുവായൂരപ്പന്(Guruvayoorappan) കാണിക്കയായി ഇലക്ട്രിക്ക് വയലിന്‍(Violin) തൃശ്ശൂര്‍ കുളങ്ങാട്ടുകര സ്വദേശി പ്രിയന്‍ ആണ് സ്വന്തമായി നിര്‍മ്മിച്ച ഇലക്ട്രിക്ക് വയലിന്‍ കാണിക്കയായി സര്‍പ്പിച്ചത്.

   പ്രിയന്‍ 2019 ലാണ് വയലിന്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. മരത്തടിയില്‍ ചിത്രപ്പണി ചെയ്യുന്ന കലാകാരനാണ് പ്രിയന്‍. തേക്ക് തടിയിലാണ് ഇലക്ട്രിക്ക് വയലിന്‍ നിര്‍മ്മിച്ചത്.

   മയില്‍പ്പീലിയുടെ നിറവും നല്‍കിയിട്ടുണ്ട്. സോപാനത്തിലെത്തി ഭഗവാന്റെ മുന്നില്‍ സമര്‍പ്പിച്ചപ്പോള്‍ മനസ്സിന് വലിയ സന്തോഷമായെന്ന് പ്രിയന്‍ പറഞ്ഞു.

   Mahindra Thar | ഗുരുവായൂരപ്പന് സമർപ്പിച്ച special edition ഫോർ വീൽ ഡ്രൈവ് ഥാര്‍ മഹീന്ദ്ര വാഹനത്തിന്റെ സവിശേഷതകൾ എന്തെല്ലാം?

   ഗുരുവായൂരപ്പന് സമർപ്പിച്ച മഹീന്ദ്ര ഥാർ (Mahindra Thar) വാഹനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ (social media) എമ്പാടും ചർച്ചയിലാണ്. മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വി. മോഡൽ ഇതിനോടകം തന്നെ ഇന്ത്യയിൽ സൂപ്പർഹിറ്റാണ്‌. ഇതിന്റെ ലിമിറ്റഡ് എഡിഷൻ പതിപ്പാണ് ഗുരുവായൂരിൽ സമർപ്പിച്ചത്. ചുവപ്പ് നിറത്തിലുള്ള ഥാറിന്റെ ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനാണ് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടന്ന ചടങ്ങിൽ കാണിക്കയായി എത്തിയത്.

   2020 ഒക്ടോബര്‍ രണ്ടിന് വിപണിയില്‍ എത്തിയ ഈ വാഹനം ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ഫോര്‍ വീല്‍ ഡ്രൈവ് വാഹനമെന്ന പേരിൽ പ്രശസ്തമാണ്. ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയതോടെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനമെന്ന അംഗീകാരവും ഉണ്ട്. വിപണിയില്‍ എത്തി കുറഞ്ഞ കാലം കൊണ്ട് നിരവധി അവാര്‍ഡുകളാണ് ഈ വാഹനം നേടിയിട്ടുള്ളത്. എ.എക്സ്. എല്‍.എക്സ്. എന്നീ രണ്ട് വേരിയന്റുകളിലാണ് ഥാര്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് എന്നീ റൂഫുകളുമായി എത്തിയിട്ടുള്ള ഥാറിന് 12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഥാറില്‍ സ്ഥാനം പിടിച്ചിട്ടുള്ള പുതുതലമുറ ഫീച്ചറുകളാണ്.

   പെട്രോള്‍-ഡീസല്‍ എന്‍ജിനുകളുടെ കരുത്തിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമാണ് ഥാര്‍ എത്തുന്നത്. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.

   മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഗ്ലോബല്‍ പ്രോഡക്ട് ഡെവലപ്പ്‌മെന്റ് വിഭാഗം മേധാവി ആര്‍.വേലുസ്വാമി, ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ കൈമാറി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയര്‍മാന്‍ ജോസ് സാംസണ്‍ തുടങ്ങിയവരും ക്ഷേത്രം പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
   Published by:Jayashankar AV
   First published:
   )}