കല്‍പ്പറ്റ: പ്രചാരണ ചൂട് കൊടുമുടിയില്‍ എത്തിയ വയനാട്ടില്‍ സഹോദരനായി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്നെത്തും. കര്‍ഷക സംഗമം ഉള്‍പ്പെടെയുള്ള പൊതുയോഗങ്ങളില്‍ പങ്കെടുക്കനായാണ് പ്രിയങ്ക ഗാന്ധിയുടെ വരവ്. രാഹുല്‍ ഗാന്ധിയ്ക്ക് വോട്ടഭ്യര്‍ത്ഥിക്കാനായി പ്രിയങ്ക വീണ്ടും എത്തുന്നതോടെ വയനാട് ഇതുവരെ കാണത്ത പ്രചാരണ ചൂടിലേക്കാണ് കടക്കുന്നത്.
രാവിലെ 10ന് കണ്ണൂരില്‍ വിമാനമിറങ്ങുന്ന പ്രിയങ്ക ഹെലികോപ്റ്റര്‍ മാര്‍ഗം പുല്പ്പള്ളിയിലെത്തും. തുടര്‍ന്ന് മാനന്തവാടിയില്‍ പൊതുയോഗത്തില്‍ സംസാരിക്കും. ഒരു കാലത്ത് കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥയായിരുന്ന പുല്‍പ്പള്ളിയിലെ കര്‍ഷക സംഗമത്തെ പ്രിയങ്ക അഭിസംബോധന ചെയ്യും.
Also Read: കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം നാളെ അവസാനിക്കും
തുടര്‍ന്ന് പുല്‍വാമയില്‍ രക്തസാക്ഷിയായ വസന്ത്കുമാറിന്റെ വീട്ടിലെത്തുന്ന പ്രിയങ്ക നിലമ്പൂരും അരീക്കോടും നടക്കുന്ന പൊതുയോഗങ്ങളിലും സംസാരിക്കും. നേരത്തെ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട്ടിലെത്തിയപ്പോള്‍ പ്രിയങ്കയും കൂടെയുണ്ടായിരുന്നു.
അന്ന് രാഹുലിനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത ശേഷമായിരുന്നു പ്രിയങ്കയുടെ മടക്കം. അതിനുശേഷവും രാഹുല്‍ കേരളത്തില്‍ പ്രചാരണത്തിനെത്തിയിരുന്നെങ്കിലും പ്രിയങ്ക ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് അവസാനഘട്ടത്തില്‍ ഒരിക്കല്‍കൂടി പ്രിയങ്ക വയനാട്ടിലെത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.