പ്രിയങ്കാ ഗാന്ധി രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശനിയാഴ്ച വയനാട്ടിലെത്തും. ശനിയാഴ്ച വയനാട് പാർലമെൻറ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും. രാവിലെ 10ന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്കഗാന്ധി 10.30ന് മാനന്തവാടിയിൽ പൊതുയോഗത്തിൽ പങ്കെടുക്കും. തുടർന്ന് 12.15ന് വാഴക്കണ്ടി കുറുമകോളനിയിൽ പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ വസന്തകുമാറിന്റെ കുടുംബത്തെ സന്ദർശിക്കും.
ഒന്നരക്ക് പുൽപ്പള്ളിയിൽ കർഷക സംഗമത്തിൽ പങ്കെടുത്തശേഷം മൂന്നു മണിക്ക് നിലമ്പുരിലും നാലിന് അരീക്കോടും പൊതുയോഗങ്ങളിൽ പങ്കെടുക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2016 Election, 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bjp, Lok Sabha Battle, Lok Sabha ELECTION, Lok Sabha elections 2019, Lok Sabha poll, Priyanka Gandhi, Wayanad S11p04, പ്രിയങ്ക ഗാന്ധി, ബിജെപി, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് 2019