HOME /NEWS /Kerala / പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്ത കുമാറിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി ഇന്ന് സന്ദര്‍ശിക്കും

പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്ത കുമാറിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി ഇന്ന് സന്ദര്‍ശിക്കും

vasantha kumar

vasantha kumar

രണ്ട് മണിയോടെയാകും വസന്തകുമാറിന്റെ തറവാട്ട് വീട്ടില്‍ പ്രിയങ്ക എത്തുക

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    കല്‍പ്പറ്റ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ വസന്തകുമാറിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. ഇന്നലെ വീട്ടില്‍ എത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഹൈലികോപ്റ്റര്‍ യാത്ര സാധ്യമായിരുന്നില്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെയാകും വസന്തകുമാറിന്റെ തൃക്കേപറ്റയിലെ തറവാട്ട് വീട്ടില്‍ പ്രിയങ്ക എത്തുക.

    വൈത്തിരിയില്‍ തങ്ങുന്ന പ്രിയങ്ക ഗാന്ധി രാവിലെ വയനാട് ലോകസഭാ ണ്ഡലത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രത്യേക ചര്‍ച്ച നടത്തും. ഇതിനു ശേഷമാകം വസന്തകുമാറിന്റെ ഗൃഹ സന്ദര്‍ശനം ഉള്‍പ്പെടെയുള്ള മറ്റുപരിപാടികള്‍.

    Also Read: കേരളത്തിലേതുള്‍പ്പെടെ രാജ്യത്തെ 96 മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    പുല്‍പ്പള്ളിയിലെ കര്‍ഷക സംഗമത്തിന് ശേഷം ഉച്ചയോട്ടെ പ്രിയങ്ക വസന്തകുമാറിന്റെ തൃക്കേപ്പറ്റയിലെ വീട്ടിലെത്തുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കേരളത്തിലേക്കുള്ള പ്രിയങ്കയുടെ വരവുതന്നെ വൈകിയിരുന്നു. നിലമ്പൂര്‍, അരീക്കോട് എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുത്ത് വൈകീട്ട് 6 മണിയോടെ വീട്ടില്‍ എത്താന്‍ ഒടുവില്‍ തീരുമാനമായി.

    ഇതിനിടെ വയനാട്ടിലെ കാലാവസ്ഥ യാത്രയെ പ്രതികൂലമായി ബാധിക്കുന്നതായിരുന്നു. മഴക്കോളുള്ളതിനാല്‍ ഹെലികോപ്റ്റര്‍ യാത്രക്ക് അനുമതി കിട്ടിയില്ല. പ്രിയങ്കയെ കാണാന്‍ രാവിലെ മുതല്‍ വസന്ത കുമാറിന്റെ വീടിന്റെ പരിസരത്ത് നിരവധി ആളുകള്‍ കൂടി നിന്നിരുന്നു.

    First published:

    Tags: 2019 lok sabha elections, 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bjp, Congress, Congress chief Rahul Gandhi, Loksabha battle, Loksabha eclection 2019, Loksabha election, Loksabha election 2019, Loksabha election election 2019, Loksabha poll, Loksabha poll 2019, PM narendra modi, Priyanka Gandhi, Sonia gandhi, കോൺഗ്രസ്, തെരഞ്ഞെടുപ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി, രാഹുൽ ഗാന്ധി, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് 2019, സോണിയ ഗാന്ധി