മലപ്പുറം സഹകരണബാങ്ക്: ലീഗ് തീരുമാനത്തിന് എതിരെ യുഡിഎഫ് അനുകൂല സംഘടന
മലപ്പുറം സഹകരണബാങ്ക്: ലീഗ് തീരുമാനത്തിന് എതിരെ യുഡിഎഫ് അനുകൂല സംഘടന
കേരള ബാങ്കിൽ ലയിക്കാതെ ഒറ്റക്ക് നിൽക്കാനുള്ള തീരുമാനം ആത്മഹത്യ പരം ആണ്. കേരളത്തിലെ 13 ജില്ലാ ബാങ്കുകളും ഒരുമിച്ച് കേരള ബാങ്കിന് ഒപ്പം നിൽക്കുമ്പോൾ മാറി നിൽക്കുന്നത് ശരിയല്ലെന്നും സംഘടന
മലപ്പുറം: ജില്ല സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിക്കേണ്ടെന്ന മുസ്ലീം ലീഗ് നയത്തിന് എതിരെ യുഡിഎഫ് അനുകൂല സംഘടന ആയ എം ഡി സി ബാങ്ക് എംപ്ലോയീസ് യൂണിയൻ. കേരള ബാങ്കിൽ ലയിക്കാതെ ഒറ്റക്ക് നിൽക്കാനുള്ള തീരുമാനം ആത്മഹത്യ പരം ആണ്. കേരളത്തിലെ 13 ജില്ലാ ബാങ്കുകളും ഒരുമിച്ച് കേരള ബാങ്കിന് ഒപ്പം നിൽക്കുമ്പോൾ മാറി നിൽക്കുന്നത് ശരിയല്ല. ഇത് ബാങ്കിലെ ഇടപാടുകാരുടെ ജീവനക്കാരുടെയും താത്പര്യങ്ങൾക്ക് എതിരാണ് എന്നതിനാൽ പുന പരിശോധിക്കണം എന്നും യൂണിയൻ ആവശ്യപ്പെടുന്നു.
കേരള ബാങ്കിൽ ലയിക്കുന്നതോടെ മറ്റ് ജില്ലാ ബാങ്കുകൾക്ക് ഷെഡ്യൂൾ ബാങ്കിന്റെ പദവി ലഭിക്കും. ഇന്റർനെറ്റ് - മൊബൈൽ ബാങ്കിംഗ്, NRI ഇടപാട് തുടങ്ങി ഇപ്പോൾ ജില്ലാ ബാങ്കുകളിൽ ഇല്ലാത്ത സൗകര്യങ്ങൾ എല്ലാം ലഭ്യമാകും. ഇത് മലപ്പുറം ജില്ലാ ബാങ്ക് ഉപഭോക്താക്കൾക്ക് ഇല്ലാതെ ആകുന്ന സാഹചര്യം ദോഷം ചെയ്യുന്നതാകും. ഈ സാഹചര്യത്തിൽ യു ഡി എഫ് നയം തിരുത്തണം എന്നാണ് യൂണിയൻ ആവശ്യപ്പെടുന്നത്.
എന്നാൽ ഇത് സംബന്ധിച്ചുള്ള കേസ് ഹൈക്കോടതിയിൽ ആണെന്നും കോടതി അനുകൂല വിധി നൽകും എന്ന പ്രതീക്ഷയിലാണ് മുസ്ലീം ലീഗ് നേതൃത്വം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.