• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

INS വിക്രാന്തിലെ കവർച്ച: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്

കപ്പലിന്റെ നിർമാണത്തിലേർപ്പെട്ടിരിക്കുന്ന 52 ജീവനക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കപ്പലിൽ സുരക്ഷ ഉറപ്പാക്കുന്ന സ്വകാര്യ ഏജൻസി നിയോഗിച്ച 72 സുരക്ഷാ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുന്നുണ്ട്

news18-malayalam
Updated: September 22, 2019, 7:31 AM IST
INS വിക്രാന്തിലെ കവർച്ച: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്
ins_vikrant
news18-malayalam
Updated: September 22, 2019, 7:31 AM IST
കൊച്ചി: കൊച്ചിൻ ഷിപ്‌യാർഡിൽ നിർമിക്കുന്ന വിമാനവാഹിനിക്കപ്പൽ ഐ എൻ എസ് വിക്രാന്തിലുണ്ടായ കവർച്ചയിൽ നിർണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം. കവർച്ച നടത്തിയവരുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങൾ സംഭവ സ്ഥലത്ത് നിന്നും
കണ്ടെത്തി. വിരലടയാളങ്ങൾ ആരുടെതാണെന്ന് സ്ഥിരീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഇന്റലിജൻസ് ബ്യുറോയുടെയും നാവികസേനാ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങിയ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് സംഭവ സ്ഥലത്ത് നിന്നും വിരലടയാളങ്ങൾ കണ്ടെത്തിയത്. വിരലടയാളങ്ങൾ കവർച്ച നടത്തിയവരുടേതാണെന്ന നിഗമനത്തിലാണ് അന്വേഷണം സംഘം. ഇവ ആരുടേതാണെന്ന് കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ച ഉന്നത തല യോഗത്തിൽ അന്വേ‌ഷണ പുരോഗതി വിലയിരുത്തി.

അതിനിടെ കപ്പലിന്റെ നിർമാണത്തിലേർപ്പെട്ടിരിക്കുന്ന 52 ജീവനക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കപ്പലിൽ സുരക്ഷ ഉറപ്പാക്കുന്ന സ്വകാര്യ ഏജൻസി നിയോഗിച്ച 72 സുരക്ഷാ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുന്നുണ്ട്. ദേശീയ ഏജൻസികൾക്ക് പുറമെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെയുടെ മേൽനോട്ടത്തിൽ ക്രൈം ഡിറ്റാച്ച്മെന്റ് എ സി പി യുടെ നേതൃത്വത്തിലുള്ള സംഘം നടത്തുന്ന അന്വേഷണവും പുരോഗമിക്കുകയാണ്.

സംഭവത്തിൽ ബാഹ്യ ശക്തികളുടെ ഇടപെടലും ദേശീയ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ആസൂത്രിത ഗൂഢാലോചന വ്യക്തമായ സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ കപ്പൽ ശാല സന്ദർശിച്ച മുഴുവൻ വിദേശികളുടെയും വിവരങ്ങൾ ശേഖരിച്ചാണ് ദേശീയ ഏജൻസികൾ അന്വേഷണം തുടരുന്നത്. വിമാന വാഹിനി കപ്പലായ ഐ എൻ എസ് വിക്രാന്തിലെ 10 ഹാർഡ് ഡിസ്കുകളും മൂന്നു സിപിയുകളും ഒരു പ്രോസസറുമാണ് കവർച്ച ചെയ്യപ്പെട്ടത്. കപ്പലിന്റെ രൂപരേഖയും യന്ത്ര സാമഗ്രികളുടെ വിന്യാസവും രേഖപ്പെടുത്തിയ കംപ്യൂട്ടറുകളിലാണ് മോഷണം നടന്നത്.
First published: September 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...