• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രളയം ദുരിതം വിതച്ച കവളപ്പാറയ്ക്ക് കൈത്താങ്ങാകാന്‍ വീണ്ടും തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍

പ്രളയം ദുരിതം വിതച്ച കവളപ്പാറയ്ക്ക് കൈത്താങ്ങാകാന്‍ വീണ്ടും തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍

തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ വ്യാഴാഴ്ച രാവിലെ 9 മുതൽ രാത്രി 9വരെ ഉൽപന്നങ്ങൾ ശേഖരിക്കും

News18

News18

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: കവളപ്പാറ ഉരുള്‍പൊട്ടലില്‍ ദുരിതം പേറുന്ന പോത്തുകല്‍ പഞ്ചായത്തിലെ ദുരിതബാധിതര്‍ക്ക് വീണ്ടും കൈത്താങ്ങായി തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍. തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ദുരിത ബാധിതരെ സഹായിക്കാനായി വീണ്ടും ഉൽപന്നങ്ങൾ ശേഖരിക്കുന്നു. സെക്രട്ടറിയേറ്റിന് പിന്നിലുള്ള പ്രസ് ക്ലബ്ബിന്റെ താഴത്തെ നിലയിൽ വ്യാഴാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെയാണ് ശേഖരണം.

    പ്രളയം തകർത്ത വീടുകളിലേക്ക് മടങ്ങി പോകുന്നവർക്ക് ജീവിതം തുടങ്ങാൻ അനിവാര്യമായ പാത്രങ്ങൾ, സ്റ്റീൽ ഗ്ലാസ്, പായ, തലയിണ, ബെഡ് ഷീറ്റ്, കുട്ടികളുടെ സ്കൂൾ ബാഗ് നോട്ട് ബുക്ക് പേന ചോറ്റുപാത്രം എന്നിവയാണ് പ്രധാനമായും സംഭരിക്കുന്നത്. കവളപ്പാറ ഉരുള്‍പൊട്ടലിലും പാതാറില്‍ ഉണ്ടായ മണ്ണിടിച്ചിലിലും ചാലിയാര്‍ നിറഞ്ഞ് കവിഞ്ഞുമുണ്ടായ ദുരിതത്തില്‍ 1544 കുടുംബങ്ങൾ വിവധ ക്യാമ്പുകളിലുണ്ട്. പോത്തുകല്‍ പഞ്ചായത്തിന്‍റെ കണക്കു പ്രകാരം 519 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഈ കുടുംബങ്ങളുടെ പുനരധിവാസമാണ് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ലക്ഷ്യമിടുന്നത്. എല്ലാ മാധ്യമ സുഹൃത്തുക്കളും ഈ മാനവികതയിൽ പങ്കാളികളാവണമെന്ന് പത്ര പ്രവർത്തക യൂണിയൻ അഭ്യർത്ഥിച്ചു.

    കവളപ്പാറയിലേക്ക് വേണ്ട സാധനങ്ങൾ

    പായ- 4632 എണ്ണം
    ബ്ലാങ്കറ്റ്- 4632
    പുതപ്പ്- 6176
    തലയിണ- 4632
    കലം- 1544 എണ്ണം
    ചായപ്പാത്രം- 1544
    സ്റ്റീൽ പ്ലേറ്റ്- 6176
    സ്റ്റീൽ ഗ്ലാസ്- 6176
    തവി- 3088
    ചായ അരിപ്പ- 1544
    സിഗരറ്റ് ലൈറ്റർ- 1544
    വലിയ ബക്കറ്റ്- 1544
    കപ്പ്- 1544

    പേസ്റ്റ്- 1544 എണ്ണം
    ബ്രഷ്- 6176
    കുളി സോപ്പ്- 3088
    അലക്ക് സോപ്പ്- 3088
    സോപ്പ് പൊടി-
    1544 പാക്കറ്റ്
    ഡിഷ് വാഷ്-
    1544 പാക്കറ്റ്
    സ്ക്രബർ- 1544 എണ്ണം
    മെഴുകുതിരി-
    1544 പാക്കറ്റ്
    മാക്സി- 3088 എണ്ണം
    ലുങ്കി- 3088
    ടീ ഷർട്ട്- 3088
    തോർത്ത്- 4632

    അരി- 7720 Kg
    പഞ്ചസാര- 1544 kg
    ഉപ്പ്- 1544 പാക്ക്
    ചായപ്പൊടി- 1544 പാക്ക്
    വെളിച്ചെണ്ണ- 1544 ലിറ്റർ
    പരിപ്പ്- 772 kg
    പയർ- 1544 kg
    മുളക് പൊടി
    മഞ്ഞൾ പൊടി
    മല്ലിപ്പൊടി
    ഉലുവ
    ജീരകം
    കടുക്
    ശർക്കര
    1544 പാക്കറ്റ് വീതം
    പുളി- 722 kg

    സ്കൂൾ ബാഗ്
    കുട
    ചോറ് പാത്രം
    ജ്യോമട്രി ബോക്സ്
    1544 എണ്ണം വീതം
    നോട്ട് ബുക്- 7720 എണ്ണം
    പെൻ- 3088 എണ്ണം











    First published: