• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൈവെട്ടിയവരോട് ക്ഷമിച്ച മാനസികാവസ്ഥയല്ല ഈ വിഷയത്തിൽ; പിഎഫ്ഐ നിരോധനത്തിൽ ടിജെ ജോസഫ്

കൈവെട്ടിയവരോട് ക്ഷമിച്ച മാനസികാവസ്ഥയല്ല ഈ വിഷയത്തിൽ; പിഎഫ്ഐ നിരോധനത്തിൽ ടിജെ ജോസഫ്

കൈവെട്ട് കേസിലെ പ്രതികളോട് ക്ഷമിച്ച മാനസികാവസ്ഥയല്ല ഈ വിഷയത്തിലുളളത്

  • Share this:
പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ പ്രതികരണവുമായി പ്രൊഫ ടിജെ ജോസഫ്. പോപുലർ ഫ്രണ്ട് അക്രമത്തിനിരയായ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. അവർക്കൊപ്പം താനും മൗനം പാലിക്കുന്നു. കൈവെട്ട് കേസിലെ പ്രതികളോട് ക്ഷമിച്ച മാനസികാവസ്ഥയല്ല ഈ വിഷയത്തിലുളളതെന്നും അദ്ദേഹം പറഞ്ഞു.

അത് വ്യക്തിപരമായ കാര്യമാണ്. എന്നാൽ ഇത് രാജ്യത്തെ ബാധിക്കുന്ന പ്രശ്നമാണ്. രാഷ്ട്രീയ വിഷയമെന്ന നിലയിൽ നേതാക്കൾ അഭിപ്രായം പറയട്ടേയെന്നും ടിജെ ജോസഫ് പറഞ്ഞു.

പൗരന്‍ എന്ന നിലയില്‍ തനിക്കു വ്യക്തമായ അഭിപ്രായമുണ്ട്. എന്നാല്‍ ആക്രമണത്തിന്റെ ഇര എന്ന നിലയില്‍ പ്രതികരിക്കുന്നില്ല. കേന്ദ്ര നടപടി രാജ്യ സുരക്ഷയുമായുമായി ബന്ധപ്പെട്ട രാഷ്ട്രീയ തീരുമാനമാണ്. അതിനോട് രാഷ്ട്രീയ നേതാക്കളും സംഘടനാ ഭാരവാഹികളുമൊക്കെ പ്രതികരിക്കട്ട. ചില സമയങ്ങളില്‍ സംസാരിക്കുന്നതിനേക്കാള്‍ മൗനമാണ് നല്ലത്.
Also Read- രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ തീരുമാനം അംഗീകരിക്കുന്നു; നിരോധനത്തിൽ പോപുലർ ഫ്രണ്ട്

2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായ പ്രൊഫ. ടി. ജെ. ജോസഫിന്റെ കൈപ്പത്തി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിമാറ്റിയത്. ടി.ജെ. ജോസഫ് തയ്യാറാക്കിയ ചോദ്യപേപ്പറിൽ പ്രവാചക നിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമം.

തൊടുപുഴ ന്യൂമാന്‍ കോളേജില്‍ 2010 മാര്‍ച്ച് 23 നടന്ന ബികോം ഇന്റേണല്‍ പരീക്ഷയിലെ ചോദ്യങ്ങളായിരുന്നു ജോസഫ് മാഷിന്റെ ജീവിതം മാറ്റിമറിച്ചത്.

പീഡാനുഭവ കാലത്തെ ഓര്‍മ്മകള്‍ വീണ്ടെടുത്ത് പ്രൊഫസര്‍ ടി.ജെ. ജോസഫ് എഴുതിയ 'അറ്റു പോകാത്ത ഓര്‍മ്മകളില്‍' തന്റെ കൈവെട്ടിയ തീവ്രവാദികളേക്കാള്‍ തന്നെ വേദനിപ്പിച്ചത് ജോലി നിഷേധിച്ച് വേട്ടയാടിയ സഭയുടെ നടപടികളാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആത്മകഥയ്ക്ക് 2021 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു.
Published by:Naseeba TC
First published: