• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി

ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി

  • Share this:
    പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും. ഈ മാസം 27 വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള നിരോധനാജ്ഞ നീട്ടി കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.

    യുവതീപ്രവേശനത്തിനെതിരെയുള്ള പ്രതിഷേധം പരിഗണിച്ച് ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് കളക്ടർക്ക് ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു.

    കൂടാതെ, തൽസ്ഥിതി തുടരണമെന്ന് ശബരിമല അഡീഷണൽ ജില്ലാ മജിസ്ട്രേടും റിപ്പോർട്ട് നൽകിയിരുന്നു. ക്രമസമാധാനം നിമനിർത്തുന്നതിനു മുൻ കരുതലായാണ് തൽസ്ഥിതി തുടരണമെന്ന് റിപ്പോർട്ട് നൽകിയത്.

    യുവതികൾ സന്നിധാനത്ത് പ്രവേശിക്കില്ലെന്ന് രാഹുൽ ഈശ്വർ

     ഇതെല്ലാം പരിഗണിച്ചാണ് നിരോധനാജ്ഞ ഈ മാസം 27 വരെ വീണ്ടും നീട്ടിയത്. നിരോധനാജ്ഞ 22ന് അവസാനിച്ച സാഹചര്യത്തിലാണ് വീണ്ടും നീട്ടിയത്.


     
    First published: