കാസര്‍കോട്: ലോക്സഭാ വോട്ടെണ്ണല്‍ പ്രമാണിച്ച് ഇരട്ടക്കൊലപാതകം നടന്ന കാസര്‍കോട് പെരിയയിലും കല്ല്യോട്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പെരിയയിലും പരിസരത്തും ജില്ലാ കലക്ടര്‍ 144 പ്രഖ്യാപിച്ചത്.
വോട്ടെണ്ണല്‍ ദിനമായ നാളെ രാവിലെ എട്ടുമണി മുതല്‍ മറ്റന്നാള്‍ (24ന്) രാവിലെ 8 മണിവരെ 24 മണിക്കൂര്‍ നേരത്തേക്കാണ് നിരോധനാജ്ഞ. കല്ല്യോട്ട്, പെരിയ ടൗണുകളുടെ 500 മീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ ബാധകമാകുക
Also Read: സംസ്ഥാനത്ത് ഇതുവരെ തിരികെ ലഭിച്ചത് 60.97% പോസ്റ്റല്‍ വോട്ടുകള്‍ മാത്രം
ഇവിടങ്ങളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രകടനം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ഫെബ്രുവരി 17 നാണ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ത് ലാലും കൊല്ലപ്പെട്ടത്. തുടര്‍ന്ന് പെരിയയിലും പരിസര പ്രദേശത്തും വ്യാപക അക്രമങ്ങള്‍ അരങ്ങേറിയരുന്നു. സ്ഥലത്ത് നിലവില്‍ സംഘര്‍ഷാവസ്ഥ നിലനില്ക്കുമുണ്ട്.
ഇരട്ടക്കൊലപാതകത്തില്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന് ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്കെതിരെയുള്ള കുറ്റപത്രം കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.