• HOME
  • »
  • NEWS
  • »
  • kerala
  • »
  • Prohibitory Orders | ഡി.ബി കോളേജ് സംഘര്‍ഷം; കൊല്ലം റൂറല്‍ ജില്ലയില്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ

Prohibitory Orders | ഡി.ബി കോളേജ് സംഘര്‍ഷം; കൊല്ലം റൂറല്‍ ജില്ലയില്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ

കേരള പോലീസ് ആക്ട് 2011 വകുപ്പ് 79 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ശാസ്താംകോട്ട ഡി.ബി.കോളേജിലെ സംഘർഷം കോളേജിന് പുറത്തേക്കും വ്യാപിച്ചതിന്‍റെ പശ്ചാത്തലത്തില്‍ കൊല്ലം റൂറൽ പോലീസ് ജില്ലയിൽ തിങ്കളാഴ്ചവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരള പോലീസ് ആക്ട് 2011 വകുപ്പ് 79 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

    നിരോധനാജ്ഞാ നിലനില്‍ക്കുന്ന സ്ഥലത്ത് നാലിലധികം ആളുകൾ കൂട്ടംകൂടുന്നതും രാഷ്ട്രീയ യോഗങ്ങൾ, പ്രകടനങ്ങൾ, സമാധാനലംഘനത്തിനു കാരണമാകുന്ന പ്രവൃത്തികൾ എന്നിവയും 21-ന് രാവിലെ 11 വരെ നിരോധിച്ചിട്ടുണ്ട്. മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണം ബാധകമല്ല.

    READ ALSO- Arrest |കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന; റുവാണ്ടന്‍ സ്വദേശി അറസ്റ്റില്‍

    സംഘർഷത്തെ തുടർന്ന് കൊല്ലം ജില്ലയുടെ വിവിധഭാഗങ്ങളിൽ രാഷ്ട്രീയസംഘടനകൾ യോഗങ്ങളും പ്രകടനങ്ങളും നിശ്ചയിച്ചിരുന്നു. ഈ പരിപാടികളിൽ പ്രകോപനപരമായ മുദ്രാവാക്യം വിളികൾ, അക്രമങ്ങൾ, പൊതുജനങ്ങൾക്ക് കഷ്ടനഷ്ടങ്ങൾ വരുത്തൽ എന്നിവ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്ന് എസ്.പി. കെ.ബി.രവി അറിയിച്ചു.

    READ ALSO- SFI-KSU Clash | മഹാരാജാസ് കോളേജില്‍ SFI-KSU സംഘര്‍ഷം; നിരവധിപേര്‍ക്ക് പരിക്ക്

    അതേസമയം ഡി.ബി.കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 11 വിദ്യാര്‍ഥികളെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്തു. കോളേജിനുള്ളിലും പുറത്തും നടന്ന ആക്രമണങ്ങളിലും വീടുകള്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ടും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് എസ്.എഫ്.ഐ.യിലും കെ.എസ്.യു.വിലും ഉള്‍പ്പെട്ട ഇവരെ പിടികൂടിയത്.

    ഇതില്‍ 2 പേരെ പ്രതിചേര്‍ത്തതായാണ് വിവരം. 6 കെ.എസ്.യു.പ്രവര്‍ത്തകരെയും 5 എസ്.എഫ്.ഐ.ക്കാരെയുമാണ് കസ്റ്റഡിയിലെടുത്തത്. കോളേജിലും പുറത്തുമായി നടന്ന അടിപിടിയും സംഘര്‍ഷവുമായി ബന്ധപ്പെട്ട് 2 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

    അങ്കണവാടി കെട്ടിടത്തിന് കാവി നിറമടിച്ചത് വിവാദമായി; കര്‍ശന നടപടി വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്


    തിരുവനന്തപുരം: ബാലരാമപുരം പള്ളിച്ചല്‍ പഞ്ചായത്തിലെ ഇടയ്‌ക്കോട് അങ്കണവാടി(Anganvadi) കെട്ടിടത്തിന് കാവി നിറമടിച്ചത്(Saffron Colour) വിവാദത്തില്‍. അങ്കണവാടിയ്ക്ക് നേരത്തെയുണ്ടായിരുന്ന നിറം മാറ്റി കാവി നിറം കണ്ടതോടെയാണ് നാട്ടുകാര്‍ പഞ്ചായത്തധികൃതര്‍ക്ക് പരാതി നല്‍കിയത്.

    അങ്കണവാടി കെട്ടിടം കൈയേറി കാവി നിറം അടിച്ചത് അപലപനീയമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

    READ ALSO- Union Budget 2022 | വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍ ഡിജിറ്റല്‍ സര്‍വകലാശാലകള്‍ യാഥാര്‍ഥ്യമാക്കും

    അതേസമയം പഞ്ചായത്തംഗമായ ബിജെപി പ്രവര്‍ത്തകയുടെ അറിവോടെയാണ് അങ്കണവാടിയ്ക്ക് നിറം മാറ്റി നല്‍കിയതെന്നാണ് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത്. 14ന് രാത്രിയായിരുന്നു സംഭവം. എന്നാല്‍ അങ്കണവാടി പെയിന്റ് ചെയ്യുന്നതിന് പഞ്ചായത്ത് ഫണ്ട് ഇല്ലാത്തത് കാരണം സ്‌പോണ്‍സര്‍മാര്‍ വഴിയാണ് പെയിന്റ് ലഭിച്ചതെന്നാണ് പഞ്ചായത്തംഗത്തിന്റെ വിശദീകരണം.

    മൂന്നു നിറത്തിലുള്ള പെയിന്റുകള്‍ ലഭിച്ചെന്നും അത് കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ നല്‍കിയെന്നും പഞ്ചായത്തംഗം കവിത വിശദീകരിച്ചു. കാവി നിറമടിച്ചതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തതാണെന്നും പുതിയ നിറം നല്‍കാന്‍ നിര്‍ദേശം നല്‍കിയെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
    Published by:Arun krishna
    First published: