സംസ്ഥാനം സഹകരിക്കുന്നില്ല; കേരളത്തില്‍ മുടങ്ങിക്കിടക്കുന്നത് 2000 കോടിയുടെ പദ്ധതികളെന്ന് റെയില്‍വേ മന്ത്രി

പാലക്കാട്-പൊള്ളാച്ചി റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്ന് മന്ത്രി അറിയിച്ചതായി വി.കെ ശ്രീകണ്ഠൻ എം.പി

news18
Updated: August 1, 2019, 12:24 PM IST
സംസ്ഥാനം സഹകരിക്കുന്നില്ല; കേരളത്തില്‍ മുടങ്ങിക്കിടക്കുന്നത് 2000 കോടിയുടെ പദ്ധതികളെന്ന് റെയില്‍വേ മന്ത്രി
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: August 1, 2019, 12:24 PM IST
  • Share this:
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കാത്തതിനാല്‍ കേരളത്തില്‍ രണ്ടായിരം കോടിയോളം രൂപയുടെ പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. പാലക്കാട്ടെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് വി.കെ. ശ്രീകണ്ഠന്‍ എം.പി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു മന്ത്രിയുടെ വിമര്‍ശനം.  സ്ഥലമേറ്റെടുത്ത് നല്‍കുന്നതിലുള്‍പ്പെടെ  വീഴ്ച വരുത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയയ്ക്കുമെന്ന് മന്ത്രി വ്യക്തമാക്കിയതായും ശ്രീകണ്ഠന്‍ പറഞ്ഞു.

പാലക്കാട്-പൊള്ളാച്ചി റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. നിലവില്‍ ബ്രോഡ്ഗേജ് ആക്കി മാറ്റിയ പാലക്കാട്-പൊള്ളാച്ചി റൂട്ടില്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ മംഗളൂരു- തൂത്തുക്കുടി തുറമുഖങ്ങളെ ബന്ധിപ്പിച്ചു ചരക്കുഗതാഗതം വര്‍ധിപ്പിക്കാമെന്നും മൂകാംബിക, ഏര്‍വാടി, പഴനി, മധുര, രാമേശ്വരം തുടങ്ങിയ തീര്‍ഥാടനകേന്ദ്രങ്ങളിലേക്കു യാത്രാസൗകര്യം വര്‍ധിപ്പിക്കാമെന്നും എം.പി ചൂണ്ടിക്കാട്ടി.

പാലക്കാട്, ഷൊര്‍ണൂര്‍ ജങ്ഷനുകളിലെ പിറ്റ്ലൈന്‍ പദ്ധതി നടപ്പാക്കാമെന്നും ഉറപ്പുലഭിച്ചു. പാലക്കാട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട വിഷയവും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് എം.പി അറിയിച്ചു.

Also Read പുരപ്പുറ സൗരോർജ പദ്ധതിക്ക് അനുമതി; ആദ്യഘട്ടത്തിലെ ലക്ഷ്യം 200 മെഗാവാട്ട്

First published: August 1, 2019, 12:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading