കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ എഡിറ്ററുമായ വിപി രാമചന്ദ്രന് (98) അന്തരിച്ചു. കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. കേരള പ്രസ്സ് അക്കാദമി മുന്‍ ചെയര്‍മാനായിരുന്നു. ദീര്‍ഘകാലം യുഎന്‍ഐ ലേഖകനായിരുന്നു. സ്വദേശാഭിമാനി കേസരി പുരസ്കാരം നേടിയിട്ടുണ്ട്.
1959 മുതല്‍ ആറ് വര്‍ഷം ലാഹോറില്‍ വിദേശകാര്യ ലേഖകനായിരുന്നു. 1978ല്‍ യുഎന്‍ഐ വിട്ട് മാതൃഭൂമിയില്‍ എക്സിക്യൂട്ടീവ് എഡിറ്ററായി നിയമനം. വെട്ടത്ത് പുത്തന്‍വീട്ടില്‍ രാമചന്ദ്രന് എന്നാണ് മുഴുവന്‍ പേര്. വികസനോന്മുഖ മാധ്യമപ്രവര്‍ത്തനം, അന്വേഷണാത്മക പത്രപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പ്രതിഭ തെളിയിച്ചു.
കേരള പ്രസ് അക്കാദമിയില്‍ കോഴ്സ് ഡയറക്ടറായി എത്തിയ ഇദ്ദേഹം, പിന്നീട് രണ്ട് തവണ അക്കാദമിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ഇന്ത്യക്ക് അകത്തും പുറത്തുമായി 50 വര്‍ഷക്കാലത്തോളം മാധ്യമപ്രവര്‍ത്തനം നടത്തിയ ആളാണ് വിപി രാമചന്ദ്രന്. സംസ്കാരം പിന്നീട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.