• HOME
  • »
  • NEWS
  • »
  • kerala
  • »
  • Quiz Master | പ്രമുഖ ക്വിസ് മാസ്റ്റർ ഡോ. എബ്രഹാം ജോസഫ് അന്തരിച്ചു

Quiz Master | പ്രമുഖ ക്വിസ് മാസ്റ്റർ ഡോ. എബ്രഹാം ജോസഫ് അന്തരിച്ചു

30 വർഷത്തോളം മാർ ഇവാനിയോസ് കോളേജിലെ അധ്യാപകനായിരുന്നു. ആറു വർഷം ഇംഗ്ലീഷ് വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്.

Dr-Abraham-Jospeh

Dr-Abraham-Jospeh

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: പ്രമുഖ ക്വിസ് മാസ്റ്ററും തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയുമായ ഡോ. എബ്രഹാം ജോസഫ് (60) അന്തരിച്ചു. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

    30 വർഷത്തോളം മാർ ഇവാനിയോസ് കോളേജിലെ അധ്യാപകനായിരുന്നു. ആറു വർഷം ഇംഗ്ലീഷ് വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് ഉള്ളൂരിലെ വീട്ടിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച രാവിലെ മാർ ഇവാനിയോസ് വിദ്യാനഗറിലെ സെമിത്തേരിയിൽ നടക്കും.

    30 വർഷത്തോളം ക്വിസ് മാസ്റ്റർ ആയിരുന്ന ഡോ. എബ്രഹാം ജോസഫ് ബ്രെയിൻ ഓഫ് കേരള എന്നാണ് അറിയപ്പെട്ടിരുന്നത്. ഉന്നത വിദ്യാഭ്യാസം അടക്കമുള്ള വിഷയങ്ങളിൽ അദ്ദേഹം നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കെസിബിസിയുടെ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയിട്ടുണ്ട്. ക്വിസ് മാസ്റ്റർ എന്ന നിലയിലും നിരവധി അംഗീകാരങ്ങൾ ഡോ. എബ്രഹാം ജോസഫിനെ തേടിയെത്തിയിട്ടുണ്ട്.

    Summary- Prominent Quiz Master and former Head of English Department, Mar Ivanios College, Thiruvananthapuram, Dr. Abraham Joseph (60) passed away. He died at a private hospital in Thiruvananthapuram on Saturday morning.

    ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിച്ചു; നാലംഗ സംഘം കഞ്ചാവുമായി പിടിയിൽ

    തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാരെ ബസ് തടഞ്ഞുനിർത്തി നാലംഗ സംഘം ആക്രമിച്ചു. തിരുവനന്തപുരം വെള്ളനാടിന് സമീപമാണ് സംഭവം. രണ്ടു ബൈക്കുകളിലായി എത്തിയ സംഘമാണ് ബസ് തടഞ്ഞുനിർത്തി ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. കെ എസ് ആർ ടി സി ജീവനക്കാരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ പക്കൽനിന്ന് കഞ്ചാവ് പിടികൂടിയിട്ടുണ്ട്. കഞ്ചാവ് ലഹരിയിലാണ് ഇവർ കെ എസ് ആർ ടി സി ജീവനക്കാരെ മർദ്ദിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

    Also Read- Kerala Police | 'ഇനി അറിഞ്ഞില്ലെന്ന് പറയരുത്'; വിവിധ പാതകളിലെ വേഗപരിധി ഓര്‍മ്മിപ്പിച്ച് പൊലീസ്

    വെള്ളിയാഴ്ച വൈകിട്ട് 4.45ഓടെ വെളളനാടിന് അടുത്ത് വെച്ചാണ് രണ്ട് ബൈക്കുകളിലായി നാലംഗ സംഘം ഈ ബസിന് പിന്നാലെ ഹോൺ മുഴക്കി എത്തിയത്. ബസിന് മുന്നിൽ ബൈക്ക് കുറുകെ നിർത്തിയശേഷം യുവാക്കൾ ബസ് ജീവനക്കാരെ അസഭ്യം പറഞ്ഞു. ഇതോടെ ഡ്രൈവറും കണ്ടക്ടറും ബസിൽനിന്ന് പുറത്തേക്ക് ഇറങ്ങി വന്നു. എന്നാൽ യുവാക്കൾ ബസ് ജീവക്കാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

    മർദ്ദനത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ ശ്രീജിത്തും കണ്ടക്ടർ ഹരിയും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബസ് ജീവനക്കാരെ മർദ്ദിച്ച നാലുപേരെയും വിളപ്പിൽശാല പൊലീസ് പിന്നീട് കസ്റ്റഡിയിൽ എടുത്തു. ഇവരെ പിടികൂടിയ സമയം യുവാക്കളുടെ കൈയിൽനിന്ന് 20 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കഞ്ചാവ് ലഹരിയിലാണ് ഇവർ ബസ് ജീവനക്കാരെ മർദ്ദിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ഇവർ ലഹരി ഉപയോഗിക്കുന്നവരാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാക്കൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.
    Published by:Anuraj GR
    First published: