Exclusive| 'ബിജെപിയെ കണ്ടുപഠിക്കൂ' ; പദ്ധതികളുടെ പ്രചാരണത്തിനും സർക്കാരിനെ പ്രതിരോധിക്കാനും എംഎല്എമാരോട് സിപിഎം
പ്രതിസന്ധികളിൽ സർക്കാരിനെ പ്രതിരോധിക്കാനുള്ള ബാധ്യതയും എംഎൽഎമാർക്കുണ്ടെന്ന് സിപിഎം നേതൃത്വം

News18 malayalam
- News18 Malayalam
- Last Updated: August 21, 2020, 8:42 AM IST
തിരുവനന്തപുരം: സർക്കാരിനെ പ്രതിരോധിക്കാനും ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും മുന്നിട്ടിറങ്ങാൻ പാർട്ടി എംഎൽഎമാർക്ക് സിപിഎം നിർദശം. കേന്ദ്ര സർക്കാരിൻ്റെ പദ്ധതികൾ ബിജെപി പ്രചരിപ്പിക്കുംപോലെ സംസ്ഥാനത്തിൻ്റെ നേട്ടങ്ങളും എംഎൽഎമാർ പ്രചരിപ്പിക്കണം. സിപിഎം എംഎൽഎമാരുടെ പാർലമെൻററി പാർട്ടി യോഗത്തിലാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ നിർദേശം.
സർക്കാരിൻ്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ഏറ്റവുമധികം കഴിയുന്നത് എംഎൽഎ മാർക്കാണ്. എന്നാൽ പാർട്ടി എംഎൽഎമാർ ആത്മാർഥമായി ഇത് ചെയ്യുന്നുണ്ടോ എന്ന സംശയമാണ് സിപിഎം നേതൃത്വത്തിന്. എംഎൽഎമാർ സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സജീവമാകണം. അതുവഴി സർക്കാരിൻ്റെ വികസന നേട്ടങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കണം. കേന്ദ്ര സർക്കാരിൻ്റെ പദ്ധതികൾ ബിജെപി നേതാക്കൾ പ്രചരിപ്പിക്കുന്നതു ഉദാഹരണമായി പറഞ്ഞതാണ് കോടിയേരി എംഎൽഎമാരെ പഠിപ്പിച്ചത്.
TRENDING Gold Smuggling | 'എല്ലാ കുഴപ്പങ്ങൾക്കും കാരണം ശിവശങ്കർ'; സ്വർണക്കടത്ത് വിവാദത്തിൽ പുതിയ പ്രതിരോധ തന്ത്രവുമായി മന്ത്രിമാർ [NEWS]Onam 2020 | ഓണസദ്യ തോന്നിയതു പോലെ കഴിക്കരുത്; അതിന് ചില ചിട്ടവട്ടങ്ങൾ ഒക്കെയുണ്ട് [NEWS] Hand Sanitizers | സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ഉറപ്പായും ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ[NEWS]
നേട്ടങ്ങളിൽ മാത്രമല്ല, പ്രതിസന്ധികളിൽ സർക്കാരിനെ പ്രതിരോധിക്കാനുള്ള ബാധ്യതയും എംഎൽഎമാർക്കുണ്ട്. ലൈഫ് പദ്ധതി പോലുള്ള വിവാദങ്ങളിൽ വിമർശനം ഉയരുമ്പോൾ മൗനം പാലിക്കരുത്. ലൈഫ് പദ്ധതി എന്തെന്നും അതിലൂടെ സർക്കാർ നൽകിയ വലിയ സഹായങ്ങളും എണ്ണിപ്പറഞ്ഞ് ജനങ്ങളെ ബോധ്യപ്പെടുത്തണം. തദ്ദേശ തെരഞ്ഞെടുപ്പിലും പാർട്ടിയുടെ വിജയത്തിന് എംഎൽഎമാർക്ക് വലിയ പങ്കു വഹിക്കാനുണ്ട്.
റോഡുകളുടെ നവീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എംഎൽഎമാർ മുൻകൈയെടുക്കണം. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാകണം ഇനിയുള്ള പ്രവർത്തനം. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് പാർട്ടി എംഎൽഎമാരുടെയോഗം വിളിച്ചത്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഓൺലൈനിലായിരുന്നു യോഗം. കോടിയേരി ബാലകൃഷ്ണനു പുറമേ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവും യോഗത്തിൽ പങ്കെടുത്തു.
സർക്കാരിൻ്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ