നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വത്ത് സമ്പാദിച്ചത് ബിനാമികളുടെ പേരിൽ; വി.എസ് ശിവകുമാറിനെതിരെ കുരുക്ക് മുറുക്കി വിജിലൻസ്

  സ്വത്ത് സമ്പാദിച്ചത് ബിനാമികളുടെ പേരിൽ; വി.എസ് ശിവകുമാറിനെതിരെ കുരുക്ക് മുറുക്കി വിജിലൻസ്

  തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി ബിനാമി പേരിൽ വിലയ്ക്കു വാങ്ങിയെന്ന ആരോപണവും ശിവകുമാറിനെതിരേ ഉയർന്നിരുന്നു.

  News18

  News18

  • News18
  • Last Updated :
  • Share this:
  തിരുവനന്തപുരം:  മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. ബിനാമികളുടേ പേരിൽ ശിവകുമാർ സ്വത്ത് സമ്പാദിച്ചെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് കേസെടുത്ത് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടത്.

  ആരോഗ്യ-ദേവസ്വം മന്ത്രിയായിരിക്കേ നടത്തിയ ഇടപാടുകളിലാണ് ശിവകുമാറിനെതിരേ പരാതി ഉയർന്നത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി ബിനാമി പേരിൽ വിലയ്ക്കു വാങ്ങിയെന്ന ആരോപണവും  ശിവകുമാറിനെതിരേ ഉയർന്നിരുന്നു. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ വേണുഗോപാലിന്റെ പരാതയിലായിരുന്നു അന്വേഷണം.

  ബന്ധുക്കൾ, സുഹൃത്തുക്കൾ, പഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവരുടെ പേരിലാണ് ശിവകുമാർ സ്വത്ത് സമ്പാദിച്ചതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.  ഇതിന്റെ ഭാഗമായി ശിവകുമാറുമായി അടുപ്പമുള്ള ഏഴുപേരുടെ സ്വത്തുവകകൾ വിജിലൻസ് പരിശോധിച്ചു. ശിവകുമാർ മന്ത്രിയായ ശേഷം ഇവരുടെ സ്വത്ത് ഇരട്ടിയായതിന്റെ തെളിവുകൾ വിജിലൻസിനെ ലഭിച്ചതായാണ് സൂചന.

  പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്നു തെളിഞ്ഞതോടെയാണ് വിജിലൻഡ് ഡയറക്ടർ അന്വേഷണത്തിന് അനുമതി തേടി സർക്കാരിനെ സമീപിച്ചത്. ശിവകുമാർ എംഎൽഎ ആയതിനാൽ അന്വേഷണത്തിന് ഗവർ‌ണറുടെ അനുമതിയും ആവശ്യമായിരുന്നു. കഴിഞ്ഞ ദിവസം ഗവർണർ അന്വേഷണ അനുമതി നൽകി. ഇതോടെയാണ് ശിവകുമാറിനെതിരേ കേസെടുക്കാൻ അനുമതി നൽകിക്കൊണ്ട് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കിയത്.

  ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ഒരു മന്ത്രിയെ അഴിമതി കേസിൽ ചോദ്യം ചെയ്ത ദിവസം തന്നെ അടുത്ത മന്ത്രിക്കും കുരുക്കു മുറുക്കുകയാണ് സർക്കാർ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വ്യാപക അഴിമതി നടന്നെന്നും അതിന് ഉത്തരവാദികളായവർക്കെതിരേ നടപടി എടുക്കുമെന്നുംപ്രഖ്യാപിച്ചു കൊണ്ടാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്.

  Also Read അനധികൃത സ്വത്ത് സമ്പാദനം: മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരേ വിജിലൻസ് അന്വേഷണം

  അതേസമയം അന്വേഷണം  രാഷ്ട്രീയ പ്രേരിതമെന്ന നിലപാടിലാണ് പ്രതിപക്ഷം. സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണ് തീരുമാനത്തിനു പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ പരാതിയിൽ ഗവർണർ അനുമതി നൽകിയില്ല. ഗവർണറും സർക്കാരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനു പിന്നിൽ‌. ഗവർണറെ മാറ്റണമെന്ന പ്രമേയ നോട്ടീസ് നൽകിയവർക്കെതിരേ നടപടി സ്വീകരിക്കുന്നെങ്കിൽ ആയിക്കോട്ടോയെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

  തനിക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വിഎസ് ശിവകുമാറും പറഞ്ഞു. കള്ളക്കേസുണ്ടാക്കി തേജോവധം ചെയ്യാനുള്ള ശ്രമമാണിത്. അജ്ഞാതന്റെ പരാതിയിലാണ് കള്ളക്കേസെടുക്കുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
  First published:
  )}