• HOME
  • »
  • NEWS
  • »
  • kerala
  • »
  • Actress Attack case| ദിലീപ് തെളിവ് നശിപ്പിച്ചെന്ന് പ്രോസിക്യൂഷൻ; തെളിവ് ഹാജരാക്കാത്തതിൽ കോടതിക്ക് അതൃപ്തി

Actress Attack case| ദിലീപ് തെളിവ് നശിപ്പിച്ചെന്ന് പ്രോസിക്യൂഷൻ; തെളിവ് ഹാജരാക്കാത്തതിൽ കോടതിക്ക് അതൃപ്തി

ജാമ്യം റദ്ദാക്കാൻ കാരണമാകുന്ന തെളിവുകൾ ഹാജരാക്കുന്നതിന് അവസാന അവസരമാണ് നൽകുന്നതെന്നും വിചാരണ കോടതി സർക്കാരിന്റെ അഭിഭാഷകനെ അറിയിച്ചു

ദിലീപ്

ദിലീപ്

  • Share this:
    കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ തെളിവ് ഹാജരാക്കാൻ വിചാരണക്കോടതി പ്രോസിക്യൂഷന് വീണ്ടും സമയം അനുവദിച്ചു. ഇന്ന് പ്രോസിക്യൂഷൻ വാദം നടത്തിയെങ്കിലും കൃത്യമായ തെളിവ് ഹാജരാക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഹർജി പരിഗണിക്കുന്നത് 26 ലേക്ക് മാറ്റിയ വിചരണ കോടതി ജാമ്യം റദ്ദാക്കാൻ കാരണമാകുന്ന തെളിവുകൾ ഹാജരാക്കുന്നതിന് അവസാന അവസരമാണ് നൽകുന്നതെന്നും സർക്കാരിന്റെ അഭിഭാഷകനെ അറിയിച്ചു.

    ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ പ്രതിഭാഗം അഭിഭാഷകർ മുംബൈയിൽ പോയതിന് തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. മുംബൈ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും വിമാന ടിക്കറ്റും കിട്ടിയിട്ടുണ്ട്. ദിലീപിന്‍റെ ഫോണ്‍ മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതിനും തെളിവുണ്ട്. ഇതെല്ലാം തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും ഫോണുകൾ ഹൈക്കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ദിലീപ് വാട്സാപ്പ് ചാറ്റുകൾ നശിപ്പിച്ചുവെന്നും അന്വേഷണസംഘം കോടതിയിൽ പറഞ്ഞു. എന്നാൽ നശിപ്പിക്കപ്പെട്ട ചാറ്റുകൾക്ക് നടിയെ ആക്രമിച്ച കേസുമായി നേരിട്ട് ബന്ധമുണ്ടെങ്കിലെ പ്രസക്തിയുള്ളുവെന്ന് കോടതി മറുപടി നൽകി.

    ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ ആവശ്യപ്പെടുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍റെ ആക്ഷേപം. എന്നാല്‍ ഇങ്ങനെ പറഞ്ഞാല്‍ പോരെന്നും തെളിവുണ്ടോ എന്നും കോടതി ചോദിച്ചു. ദിലീപ് നേരിട്ട് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുണ്ടോ എന്ന കോടതിയുടെ ചോദ്യം പ്രോസിക്യൂഷനെ വെട്ടിലാക്കിയിരുന്നു.

    'ഒരു കുറ്റവും ചെയ്തിട്ടില്ല'; ദിലീപിന്‍റെ സുഹൃത്ത് ശരത്തിന് ജാമ്യം

    നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ദിലീപിന്‍റെ സുഹൃത്ത് ശരതിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് ശരത്തിന്‍റെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് ശരത് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചു. ബാലചന്ദ്രകുമാർ നൽകിയ മൊഴി കള്ളമാണ്. അത് അംഗീകരിക്കേണ്ട ബാധ്യത തനിക്കില്ല. തെളിവ് നശിപ്പിച്ചത് തെറ്റായ ആരോപണമാണെന്നും ശരത് പ്രതികരിച്ചു.

    തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. ഇവ രണ്ടും സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്. നടിയെ ആക്രമിച്ച കേസിന്റെ തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ 'വിഐപി' ശരത് ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. കേസിലെ സാക്ഷി ശരത്തിനെ തിരിച്ചറിഞ്ഞെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

    Also Read- ദിലീപിന്‍റെ സുഹൃത്ത് ശരത്ത് അറസ്റ്റിൽ; തെളിവ് നശിപ്പിച്ചതിനെന്ന് ക്രൈംബ്രാഞ്ച്

    നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയില്‍ ശരത്തും പങ്കാളിയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസില്‍ ആറാം പ്രതിയാണ് ആലുവയിലെ വ്യവസായിയായ ശരത്ത്.
    Published by:Anuraj GR
    First published: