• HOME
  • »
  • NEWS
  • »
  • kerala
  • »
  • PC George | പി സി ജോർജ് തുടർച്ചയായി ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നു; പ്രോസിക്യൂഷൻ കോടതിയിൽ

PC George | പി സി ജോർജ് തുടർച്ചയായി ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നു; പ്രോസിക്യൂഷൻ കോടതിയിൽ

കോടതിയോട് പോലും ബഹുമാനം ഇല്ലാതെ  പി സി ജോർജ് എന്തും വിളിച്ചു പറയുകയാണ്. പി സിയുടെ പ്രസംഗം ഭരണഘടനാ ലംഘനമാണ്

  • Share this:
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിൻ്റെ (PC George) ജാമ്യം (Bail) റദ്ദാക്കണമെന്ന സർക്കാർ (Kerala Government) ഹർജി 17 ലേക്ക് മാറ്റി. പി സി ജോർജ് വീണ്ടും ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നും ഇന്നു തന്നെ ഹർജിയിൽ തീരുമാനം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

കോടതിയോട് പോലും ബഹുമാനം ഇല്ലാതെ  പി സി ജോർജ് എന്തും വിളിച്ചു പറയുകയാണ്. പി സിയുടെ പ്രസംഗം ഭരണഘടനാ ലംഘനമാണ്.  അദ്ദേഹത്തിന് ഫ്രീഡം ഓഫ് സ്പീച്ച് എന്ന അവകാശമുണ്ട്. പക്ഷേ മറ്റൊരാളുടെ ഫ്രീഡം ഓഫ് റിലിജിയനെ ഹനിക്കരുത്. പാലാരിവട്ടത്തെ പ്രസംഗത്തിന്റെ സി ഡി കോടതിയിൽ ഹാജരാക്കാമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. തുടർന്നാണ് പ്രതിഭാഗത്തിൻ്റെ ആവശ്യം പരിഗണിച്ച് കേസ് 17ലേക്ക് മാറ്റിയത്.

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് ഹര്‍ജി പരിഗണിക്കുന്നത്. പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മറ്റൊരു പ്രസംഗത്തിന്റെ പേരില്‍ പാലാരിവട്ടം പോലീസ് പി സി ജോര്‍ജിന് എതിരേ കേസെടുത്തത് കോടതിയെ പ്രോസിക്യൂഷന്‍ അറിയിച്ചു. അനന്തപുരി ഹിന്ദു സമ്മേളന പ്രസംഗ കേസിലാണ് പി സി ജോർജിനെ അറസ്റ്റ് ചെയ്തത്. വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും മുസ്ലിം സമുദായത്തെ സംശയമുനയിൽ നിർത്താനും പ്രസംഗം ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐയും യൂത്ത് ലീഗും പൊലീസിൽ പരാതി നൽകിയിരുന്നു.

നേരത്തെ, പി സി ജോർജിന് ജാമ്യം അനുവദിച്ചത് പോലീസ് റിപ്പോർട്ടിലെ അവ്യക്തത കാരണമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഒരു മുൻ എംഎൽഎ കൂടിയായ വ്യക്തിയെ എന്തിനാണ് അറസ്റ്റ് ചെയ്‌ത്‌ റിമാൻഡ് ചെയ്യേണ്ടത് എന്ന കാര്യം പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിരുന്നില്ല. ഈ ഉത്തരവ് പുറത്തു വന്നതിനു പിന്നാലെയാണ് സർക്കാർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
Published by:Naveen
First published: