'കോവിഡ് കാലത്ത് ഏറ്റവും സ്വാധീനിച്ച വ്യക്തി' | ശൈലജ ടീച്ചറുടെ നേട്ടം ന്യൂസീലാൻഡ് പ്രധാനമന്ത്രിയെ മറികടന്ന്

പ്രോസ്‌പെക്ട് മാഗസിന്‍ പ്രസിദ്ധീകരിച്ച അമ്പതംഗങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയിയിലെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് കെ.കെ. ശൈലജ ടീച്ചര്‍ ഒന്നാം സ്ഥാനത്തെത്തിയത്.

News18 Malayalam | news18
Updated: September 2, 2020, 9:33 PM IST
'കോവിഡ് കാലത്ത് ഏറ്റവും സ്വാധീനിച്ച വ്യക്തി' | ശൈലജ ടീച്ചറുടെ നേട്ടം ന്യൂസീലാൻഡ് പ്രധാനമന്ത്രിയെ മറികടന്ന്
kk shailaja
  • News18
  • Last Updated: September 2, 2020, 9:33 PM IST
  • Share this:
ലണ്ടൻ: ലോകത്തിലെ ഏറ്റവും മികച്ച ചിന്തകരുടെ പേര് കണ്ടെത്താനായി ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോസ്‌പെക്ട് മാഗസിന്‍ നടത്തിയ സര്‍വേയില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഒന്നാം സ്ഥാനത്തെത്തി.

കോവിഡ്-19 കാലത്ത് ലോകത്തെ മാറ്റിമറിച്ച മികച്ച 50 പേരില്‍ നിന്നാണ് കെ.കെ. ശൈലജ ടീച്ചര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത അര്‍ഡേനെ പിന്തള്ളിയാണ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ ഈ നേട്ടം.

You may also like:ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയത് ബിനീഷ് കോടിയേരി'; മയക്കുമരുന്ന് കേസിലെ പ്രതി അനൂപിന്റെ മൊഴി പുറത്ത് [NEWS]പിണറായിയിൽ കോഴി പ്രസവിച്ചു [NEWS] സ്വർണക്കടത്ത് കേസിൽ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനുള്ള ബന്ധം അന്വേഷിക്കണം: ബി.ജെ.പി [NEWS]

പ്രോസ്‌പെക്ട് മാഗസിന്‍ പ്രസിദ്ധീകരിച്ച അമ്പതംഗങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയിയിലെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് കെ.കെ. ശൈലജ ടീച്ചര്‍ ഒന്നാം സ്ഥാനത്തെത്തിയത്. നിപാകാലത്തും കോവിഡ് കാലത്തും മന്ത്രി കാഴ്ച വച്ച മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു.യൂറോപ്പില്‍ താമസിക്കുന്ന ആഫ്രിക്കക്കാരുടെ ജീവിതം വരച്ചു കാട്ടിയ അടിമത്വത്തിന്റെ ചരിത്രകാരിയെന്നറിയപ്പെടുന്ന ഒലിവറ്റേ ഒറ്റേല്‍, ബംഗ്ലാദേശിന്റെ പ്രളയത്തിനെ നേരിടാനുള്ള വീടുകള്‍ നിർമിച്ച മറിനാ തപസ്വം, ലോകത്ത് എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുന്ന യുബിഐ മൂവ്മെന്റിന്റെ ഉപജ്ഞാതാവായ ഫിലിപ്പ് വാന്‍ പര്‍ജിസ് തുടങ്ങിയവരാണ് ലിസ്റ്റിലെ മറ്റ് പ്രമുഖര്‍.
Published by: Joys Joy
First published: September 2, 2020, 9:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading