HOME » NEWS » Kerala » PROTEST AGAINST A P ABDULLAKUTTI IN THIRUVANANTHAPURAM NEW

BREAKING: CAA അനുകൂല പ്രചരണം; എ.പി അബ്ദുള്ളക്കുട്ടിയെ തിരുവനന്തപുരത്ത് തടഞ്ഞു

വീടുകളിൽ ലഘു ലേഖ വിതരണം ചെയ്യാനുള്ള ശ്രമമാണ് തടഞ്ഞത്.

News18 Malayalam | news18-malayalam
Updated: January 12, 2020, 7:53 PM IST
BREAKING: CAA അനുകൂല പ്രചരണം; എ.പി അബ്ദുള്ളക്കുട്ടിയെ തിരുവനന്തപുരത്ത് തടഞ്ഞു
എ.പി അബ്ദുള്ളക്കുട്ടി
  • Share this:
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു പ്രചരണത്തിനെത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ പി അബ്ദുള്ളക്കുട്ടിയെ ഒരു സംഘം തടഞ്ഞു. തിരുവനന്തപുരം ആറ്റുകാൽ കല്ലിൻമൂട്ടിലാണ് സംഭവം. വീടുകളിൽ ലഘു ലേഖ വിതരണം ചെയ്യാനുള്ള ശ്രമമാണ് തടഞ്ഞത്.

ഇന്ന് വൈകിട്ടോടെയാണ് അബ്ദുള്ളക്കുട്ടി വീടുകളിൽ കയറാൻ എത്തിയത്. എന്നാൽ ഈ സമയം വീടുകയറി ലഘുലേഖ നൽകാനാകില്ലെന്ന് ഒരു സംഘം ആളുകൾ അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായി.

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് തെറ്റായി ധരിക്കരുതെന്നും ഒരു മുസൽമാനും ഇവിടിനെന്ന് പോകേണ്ടി വരില്ലെന്നും എ.പി അബ്ദുള്ളക്കുട്ടി പ്രതിഷേധക്കാർ പറഞ്ഞത്.

പ്രതിഷേധത്തെ തുടർന്ന് അബ്ദുള്ളക്കുട്ടിയും സംഘവും അവിടെനിന്ന് പോകുകയായിരുന്നു.

Updating...
Youtube Video
Published by: Anuraj GR
First published: January 12, 2020, 7:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories