News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 28, 2019, 7:10 AM IST
protest
കോഴിക്കോട്: പൗരത്വ ബില്ലിനെതിരെ പൊലീസ് വിലക്കുലംഘിച്ച് കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികളുടെയും തൊഴിലാളികളുടെയും പ്രതിഷേധം. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ കടയ്ക്ക് മുന്നില്‍ നീളന്‍ ബാനര്‍ തൂക്കി പോസ്റ്റര്‍ പതിച്ചായിരുന്നു പ്രതിഷേധം.
also read:
കണ്ണൂരിലെത്തുന്ന ഗവർണർക്കെതിരെ പ്രതിഷേധത്തിന് സാധ്യത; രാഷ്ട്രീയ കക്ഷികൾക്ക് പൊലീസിന്റെ നോട്ടീസ്വൈകീട്ട് നാലരയോടെ മിഠായിത്തെരുവിനകത്തുകൂടി മൊയ്തീന് പള്ളി- പാളയം വഴി വന്ന പ്രതിഷേധ പ്രകടനം എസ്.കെ പൊറ്റക്കാട് പ്രതിമക്ക് മുന്നിലൂടെ വീണ്ടും മിഠായിത്തെരുവിനുള്ളിലേക്ക് പ്രവേശിച്ചു. മിഠായിത്തെരുവിനകത്ത് പ്രതിഷേധം പാടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നുെങ്കിലും അത് ലംഘിച്ചാണ് പ്രകടനം നടന്നത്.
സംഘടനകള്‍ക്ക് കീഴിലല്ലാതെ വ്യാപാരികള്‍ ഒരുമിച്ചാണ് പ്രതിഷേധിച്ചത്. ആസാദി മുദ്രാവാക്യങ്ങളും പ്രതിഷേധ ഗാനങ്ങളും മുഴക്കിയായിരുന്നു പ്രകടനം. പ്രകടനത്തില്‍ നൂറ് കണക്കിന് വ്യാപാരികളും തൊഴിലാളികളുമാണ് പങ്കെടുത്തത്.
First published:
December 28, 2019, 7:10 AM IST