നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Churuli| ഷാപ്പിൽ ഭക്തിഗാനം; 'ചുരുളി' സിനിമക്കെതിരെ പോസ്റ്റർ കത്തിച്ച് പ്രതിഷേധം

    Churuli| ഷാപ്പിൽ ഭക്തിഗാനം; 'ചുരുളി' സിനിമക്കെതിരെ പോസ്റ്റർ കത്തിച്ച് പ്രതിഷേധം

    ശുഭാനന്ദ ഗുരുവെഴുതിയ "ആനന്ദം പരമാനന്ദം "എന്ന ഗാനം ചിത്രത്തിൽ കള്ളുഷാപ്പിൻ്റെ പശ്ചാത്തലത്തിൽ ഉപയോഗിച്ചെന്ന് പരാതി.

    ചുരുളി സിനിമയുടെ പോസ്റ്റർ കത്തിക്കുന്നു

    ചുരുളി സിനിമയുടെ പോസ്റ്റർ കത്തിക്കുന്നു

    • Share this:
    ആലപ്പുഴ (Alappuzha) മാന്നാറിൽ (Mannar)  ചുരുളി (Churuli) എന്ന മലയാള സിനിമക്ക് എതിരെ ശുഭാനന്ദ ഗുരുദേവ വിശ്വാസികൾ (Subhananda Gurudeva Believers) പോസ്റ്റർ കത്തിച്ച് പ്രതിഷേധിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ (Lijo Jose Pellissery) സംവിധാനത്തിൽ പുതിയതായി റിലീസ് ചെയ്ത ചുരുളി എന്നസിനിമയ്ക്കെതിരെയാണ് ശുഭാനന്ദ ഗുരുദേവ വിശ്വാസികളുടെ പ്രതിഷേധം.

    ശുഭാനന്ദഗുരു എഴുതിയ ''ആനന്ദം പരമാനന്ദമാണ് എന്റെ കുടുംബം" എന്ന കീർത്തനം സിനിമയിൽ ആശ്രമത്തിൻ്റെ അനുവാദം കൂടാതെ ഷാപ്പിൻ്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചതാണ് വിശ്വാസികൾ പ്രതികരിക്കാൻ ഇടയാക്കിയത്.

    മാന്നാർ കുറ്റിയിൽ ജംഗ്ഷനിൽ സിനിമയുടെ പോസ്റ്റർ കത്തിച്ചു കൊണ്ടാണ് വിശ്വാസികൾ പ്രതിഷേധം നടത്തിയത്. കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പൻ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. രാജേഷ് ബുധനൂർ, മനോജ് പരുമല, സന്തോഷ് കുട്ടമ്പേരൂർ, ഓമനക്കുട്ടൻ, മനു മാന്നാർ അജേഷ്, വിനു എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു സംസാരിച്ചു.

    സാംസ്കാരിക സിനിമ മന്ത്രി സജി ചെറിയാന്റെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ട് വന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ആശ്രമം അറിയിച്ചു.

    OTT പ്ലാറ്റ്‌ഫോം വഴി വരുന്ന 'ചുരുളി' സിനിമ സര്‍ട്ടിഫൈഡ് പതിപ്പല്ല; സെന്‍സര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍

    സോണി ലിവ്(Sony Liv) എന്ന ഒടിടി(OTT) പ്ലാറ്റ്‌ഫോം വഴി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളം ഫീച്ചര്‍ ഫിലിം 'ചുരുളി' സിനിമയുടെ സര്‍ട്ടിഫൈഡ് പതിപ്പല്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (CBFC) റീജിയണല്‍ ഓഫീസര്‍ പാര്‍വതി വി അറിയിച്ചു.

    ചുരുളി മലയാളം ഫീച്ചര്‍ ഫിലിമിന് സിനിമാട്ടോഗ്രാഫ് ആക്ട് 1952, സിനിമാട്ടോഗ്രാഫ് സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് -1983, ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി സിബിഎഫ്‌സി എ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ലഭ്യമാക്കിയിട്ടുള്ളത്. 2021 നവംബര്‍ 18നാണ് സര്‍ട്ടിഫിക്കറ്റ് നമ്പര്‍ DIL/3/6/2021-THI പ്രകാരം അനുയോജ്യമായ മാറ്റങ്ങളോടെ 'എ' സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയത്.

    സമൂഹ മാധ്യമങ്ങളില്‍ ചുരുളി സിനിമയുടെ സര്‍ട്ടിഫിക്കേഷനെ സംബന്ധിച്ച് ഊഹാപോഹങ്ങളും തെറ്റായ റിപ്പോര്‍ട്ടുകളും വ്യാപകമാവുന്നതായി പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതികളിലൂടെ ബോധ്യപ്പെട്ടതായും സിബിഎഫ്‌സി റീജിയണല്‍ ഓഫീസര്‍ അറിയിച്ചു.

    ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്. ജാഫർ ഇടുക്കി, ജോജു ജോർജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനോയ് തോമസിന്റെ കഥയ്ക്ക് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ്. ഹരീഷ് ആണ്. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം‍. ജല്ലിക്കെട്ടിന് സൗണ്ട് ഡിസൈൻ നൽകിയ രംഗനാഥ് രവി തന്നെയാണ് ഈ ചിത്രത്തിന്റെയും സൗണ്ട് ഡിസൈൻ. ദീപു ജോസഫ് ആണ് എഡിറ്റിംഗ്.

    ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പൻ വിനോദ് ജോസും ചേർന്നാണ് നിർമാണം.
    Published by:Rajesh V
    First published:
    )}