HOME » NEWS » Kerala » PROTEST AGAINST CPI CANDIDATE IN CHADAYAMANGALAM

Assembly Election 2021 | ചിഞ്ചു റാണിയെ വേണ്ടെന്ന് അണികൾ; ചടയമംഗലത്ത് സിപിഐയില്‍ പൊട്ടിത്തെറി

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാനും ഒരു വിഭാഗം സിപിഐ പ്രവര്‍ത്തകർ നീക്കമാരംഭിച്ചിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: March 14, 2021, 10:08 AM IST
Assembly Election 2021 | ചിഞ്ചു റാണിയെ വേണ്ടെന്ന് അണികൾ; ചടയമംഗലത്ത് സിപിഐയില്‍ പൊട്ടിത്തെറി
CPI
  • Share this:


കൊല്ലം: സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ചടയമംഗലത്ത് സി.പി.ഐയിൽ പരസ്യ പ്രതിഷേധം. ജെ. ചിഞ്ചു റാണിയെ സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ തീരുമാനമെടുത്തതിനു പിന്നാലെയാണ് പ്രതിഷേധവുമായി അണികൾ റോഡിലിറങ്ങിയത്.  ഇതിനിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാനും ഒരു വിഭാഗം സിപിഐ പ്രവര്‍ത്തകർ നീക്കമാരംഭിച്ചിട്ടുണ്ട്. പ്രാദേശിക നേതാവായ എ. മുസ്തഫയെ മറികടന്നാണ് വനിതാ പ്രതിനിധിയെന്ന നിലയിൽ ചിഞ്ചു റാണിയെ മത്സരിപ്പിക്കാൻ സി.പി.ഐ തീരുമാനിച്ചത്.

മുസ്തഫയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മണ്ഡലത്തിൽ സി.പി.ഐ പ്രവർത്തകർ പ്രകടനം നടത്തി. സിപിഐയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ജെ. ചിഞ്ചുറാണിയെ എതിര്‍ക്കുന്നവരുടെ കണ്‍വെന്‍ഷന്‍ ഇന്ന് വൈകിട്ട് ചടയമംഗലത്ത് ചേരും. ഇവിടെ വെച്ച് മുസ്തഫയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്നാണ് വിവരം. അതേസമയം പാർട്ടി ശക്തി കേന്ദ്രത്തിലെ  വിമതരുടെ ഈ നീക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാൻ സി.പി.ഐ നേതൃത്വം ശ്രമം ആരംഭിച്ചിട്ടുണ്ട്.

Also Read ഐ ഫോൺ വിവാദത്തിൽ അന്വേഷണം വേണം; കോടിയേരിയുടെ ഭാര്യ പൊലീസിന് പരാതി നൽകി

നാട്ടികയില്‍ സിറ്റിങ് എംഎല്‍എ ഗീത ഗോപിയെ ഒഴിവാക്കി  സി.സി മുകുന്ദനെ സി.പി.ഐ സ്ഥാനാർഥിയാക്കിയിരുന്നു. പറവൂരില്‍ വി.ഡി സതീശനെതിരെ എം.ടി നിക്സണും ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്കെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാലും മത്സരിക്കും.

വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഗീത ഗോപിക്ക് മൂന്നാം ടേം കൂടി നല്‍കണമെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വം ഇത് അംഗീകരിച്ചില്ല. പകരം സി.സി മുകുന്ദനെ നിര്‍ദേശിക്കുകയായിരുന്നു. വൈക്കത്ത് രണ്ടാം ടേം മത്സരിക്കുന്ന സി.കെ ആശയും ജെ ചിഞ്ചുറാണിയും മാത്രമാണ് വനിതകളായി സി.പി.ഐ പട്ടികയിലുള്ളത്.

 Also Read 'പെട്രോളിന് 5 രൂപയും ഡീസലിന് 4 രൂപയും കുറയ്ക്കും'; തമിഴ്നാട്ടിൽ ജനകീയ വാഗ്ദാനങ്ങളുമായി ഡി.എം.കെ

സിപിഐ 25 സീറ്റിലാണ് മത്സരിക്കുന്നത്. ഇതില്‍ 21 സീറ്റില്‍ നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ജി.ആര്‍.അനില്‍ (നെടുമങ്ങാട്), പി.എസ്. സുപാല്‍ (പുനലൂര്‍), ജി.എസ്.ജയലാല്‍ (ചാത്തന്നൂര്‍), സി.കെ.ആശ (വൈക്കം), മുഹമ്മദ് മുഹ്സിന്‍ (പട്ടാമ്പി), ചിറ്റയം ഗോപകുമാര്‍ (അടൂര്‍), ഇ.കെ. വിജയന്‍ (നാദാപുരം), ആര്‍. രാമചന്ദ്രന്‍ (കരുനാഗപ്പള്ളി) വി. ശശി (ചിറയിന്‍കീഴ്), കെ. രാജന്‍ (ഒല്ലൂര്‍), വി.ആര്‍. സുനില്‍കുമാര്‍ (കൊടുങ്ങല്ലൂര്‍), പി.പ്രസാദ് (ചേര്‍ത്തല), എല്‍ദോ എബ്രഹാം (മൂവാറ്റുപുഴ) തുടങ്ങിയവരാണ് സ്ഥാനാർഥികൾ.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ UDF സ്ഥാനാർഥിയായിരുന്ന ആർഎസ്പി നേതാവ് ബിജെപിയിൽ ചേർന്നു


തൃശൂര്‍: ആർ എസ് പി നേതാവ് മുഹമ്മദ് നഹാസ് ബി ജെ പിയില്‍ ചേര്‍ന്നു. കഴിഞ്ഞ തവണ തൃശ്ശൂരിലെ കയ്പമംഗലം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്നു മുഹമ്മദ് നഹാസ്. സി പി ഐയുടെ ആര്‍ സുനില്‍ കുമാറാണ് കഴിഞ്ഞ തവണ ഇവിടെ വിജയിച്ചത്. ബി ജെ പി നേതാവ്‌ എ എന്‍ രാധാകൃഷ്ണന്‍ നഹാസിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ആര്‍ എസ് പി യുവജനവിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്നു നഹാസ്.

സീറ്റ് വിഭജന ചര്‍ച്ചയില്‍ കൈപ്പമംഗലം വേണ്ടെന്നും പകരം സീറ്റ് വേണമെന്നുമായിരുന്നു ആർ എസ് പി നിലപാട്‌. പകരം മട്ടന്നൂര്‍ സീറ്റ് ലഭിച്ചതോടെയാണ് ആര്‍ എസ് പി കയ്പമംഗലം സീറ്റ് ഉപേക്ഷിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നഹാസ് പാര്‍ട്ടി വിട്ടിരിക്കുന്നത്. ഇതോടെ ആഴ്ചകളായി തുടരുന്ന ചര്‍ച്ചകളും വാഗ്വാദങ്ങളും അവസാനിപ്പിച്ച് കയ്പമംഗലത്ത് കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് ഉറപ്പായി.


മുന്‍ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ശോഭ സുബിനാണ്‌ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. കൈപ്പമംഗലത്തിന് പകരം ധര്‍മടമോ കല്യാശേരിയോ നല്‍കണമെന്നായിരുന്നു ആര്‍ എസ് പിയുടെ ആവശ്യമെങ്കിലും മട്ടന്നൂരാണ് ലഭിച്ചത്. കൈപ്പമംഗലം ഇക്കുറിയും ആര്‍ എസ് പിക്ക് തന്നെ സീറ്റ് വിട്ടുകൊടുക്കുന്നതിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. കൈപ്പമംഗലം സീറ്റ് ഏറ്റെടുക്കണമെന്ന് സ്ക്രീനിംഗ് സമിതി യോഗത്തിൽ തൃശ്ശൂര്‍ എം പി ടി എൻ പ്രതാപൻ ആവശ്യപ്പെട്ടിരുന്നു.

കൈപ്പമംഗലത്തിന് പകരം മട്ടന്നൂര്‍ സീറ്റാണ് കോണ്‍ഗ്രസ് ആര്‍എസ്പിക്ക് അനുവദിച്ചിരിക്കുന്നത്. മട്ടന്നൂരിൽ ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ഇല്ലിക്കൽ അഗസ്തിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ എ അസീസ് അറിയിച്ചു.Published by: Aneesh Anirudhan
First published: March 14, 2021, 10:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories