ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന് നേരെ ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം. അയ്യപ്പ ഭക്തരെന്ന് അവകാശപ്പെട്ട് എത്തിയ ഒരു സംഘമാണ് പ്രയനന്ദനന് നേരെ ഭീഷണിയും പ്രതിഷേധവും ഉയർത്തിയത് പ്രിയനന്ദനന്റെ പുതിയ സിനിമയുടെ പ്രദര്‍ശനം നടക്കുന്ന ഫിലിം ഡിവിഷന്‍ ഓഡിറ്റോറിയത്തിന് പുറത്തായിരുന്നു സംഭവം.
ഹിന്ദുവിശ്വാസികളെ മുറിവേൽപ്പിച്ച പ്രിയനന്ദനനെപ്പോലെ ഒരാളുമായി കേരള ക്ലബ്ബിൽ സംവാദം സംഘടിപ്പിച്ചത് ശരിയായില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. അരമണിക്കൂറിലേറെ ഭീഷണിയും പ്രതിഷേധവും നീണ്ടുനിന്നു. തുടർന്ന് ഇത്തരം പരിപാടികൾ സംഘടിപ്പിച്ചാൽ ചോദ്യംചെയ്യുമെന്നു പ്രഖ്യാപിച്ച ശേഷമാണ് സംഘം പിരിഞ്ഞുപോയത്.
അതേസമയം, അയ്യപ്പനുമായി ബന്ധപ്പെട്ട വിവാദ ഫേസ് ബുക്ക് പോസ്റ്റ് പിന്‍വലിച്ച് താന്‍ ഖേദം അറിയിച്ചിട്ടുണ്ടെന്നു പ്രിയനന്ദനന്‍ വിശദീകരിച്ചു. കലാകാരന്മാരെ ഭീഷപ്പെടുത്തുന്നവര്‍ക്ക് ഒപ്പമല്ല ഡല്‍ഹി മലയാളികളെന്ന് സിനിമാ പ്രദര്‍ശനത്തിന് എത്തിയവര്‍ പറഞ്ഞു. ഇവര്‍ പ്രിയനന്ദനനെ പിന്തുണച്ചു മുദ്രാവാക്യം മുഴക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Priyanandanan, Sabarimala, Sabarimala protest, പ്രിയനന്ദനൻ