• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kodiyeri Balakrishnan | വിമാനത്തിലുണ്ടായിരുന്ന മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം; കോടിയേരി ബാലകൃഷ്ണൻ

Kodiyeri Balakrishnan | വിമാനത്തിലുണ്ടായിരുന്ന മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം; കോടിയേരി ബാലകൃഷ്ണൻ

ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

  • Last Updated :
  • Share this:
    തിരുവനന്തപുരം : വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രി പുറത്തിറങ്ങും മുമ്പാണ് പ്രതിഷേധമുണ്ടായത്.  ഇപി ജയരാജന്റെയും മറ്റും ഇടപെടൽ കൊണ്ടാണ് മുഖ്യമന്ത്രിയെ തൊടാൻ കഴിയാതിരുന്നതെന്നും കോടിയേരി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രി ഇറങ്ങിയ ശേഷമാണ് പ്രതിഷേധമുണ്ടായതെന്ന് കോടിയേരി നേരത്തെ കോഴിക്കോട് പുറമേരിയില്‍ നടന്ന പൊതുയോഗത്തിൽ പ്രസംഗിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ വധശ്രമമാണ് നടന്നതെന്ന് പറഞ്ഞിരുന്നു.

    പ്രതിഷേധിക്കാനായി മൂന്നു പേര്‍ വിമാനത്തില്‍ കയറുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിഞ്ഞിരുന്നായി  കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇവരെ തടയേണ്ട എന്ന് മുഖ്യമന്ത്രി തന്നെയാണ് നിര്‍ദ്ദേശിച്ചത്. മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതെന്നും കോടിയേരി പറ‍ഞ്ഞു. സംഭവം നടന്ന് മണിക്കൂറുകൾക്കകം കോഴിക്കോട് പുറമേരിയില്‍ നടന്ന പരിപാടിക്കിടയിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.

    Also Read- ' പ്രതിഷേധക്കാര്‍ വിമാനത്തില്‍ കയറുന്ന വിവരം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നു'; കോടിയേരി ബാലകൃഷ്ണന്‍

    അതേസമയം, മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത്‌കോൺഗ്രസ്സ് പ്രവർത്തകർ ഇന്ന് ജാമ്യത്തിനായി ഹൈകോടതിയെ സമീപിക്കും. കോടതി മാറ്റം അടക്കമുള്ള കാര്യങ്ങൾ ഹൈകോടതിയെ അറിയിക്കാനാണ് ഇവരുടെ ശ്രമം. കേസിലെ മൂന്നാം പ്രതിയായ സുനിത്ത് കരുണാകാരനായി മുൻകൂർ ജാമ്യത്തിനായും ഹൈകോടതിയെ സമീപിക്കും. എന്നാൽ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് അന്വേഷണം സംഘം ഇന്ന് ജില്ലാ കോടതിയിൽ അപേക്ഷ നൽകും. മൂന്നാം പ്രതി സുനിത്ത് നാരായണനായി  ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.

     Also Read- യാത്രക്കാരെ കൈയേറ്റം ചെയ്തു, ഇ പി ജയരാജനെതിരെ പരാതിയുമായി ഹൈബി ഈഡൻ; പരിശോധിച്ച് നടപടിയെന്ന് വ്യോമയാന മന്ത്രി

    പ്രതിഷേധ സമയത്ത് മുഖ്യമന്ത്രി വിമാനത്തിനുള്ളിൽ തന്നെ ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന എയര്‍പോര്‍ട്ട് മാനേജറുടെ റിപ്പോര്‍ട്ട് ഇന്നലെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ആൾ ഇടപെട്ടെന്ന് റിപ്പോർട്ടിലുണ്ടെങ്കിലും ഇ പി ജയരാജൻ്റെ പേരെടുത്തു പറയുന്നില്ല.മുഖ്യമന്ത്രി വിമാനത്തിലുള്ളപ്പോൾ പ്രതിഷേധക്കാർ ആക്രോശത്തോടെ അദ്ദേഹത്തിനടുത്തേക്ക് നീങ്ങിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

    വിമാനം ലാൻഡ് ചെയ്ത ശേഷം യാത്രക്കാരെല്ലാം സീറ്റ് ബെൽറ്റ് മാറ്റിയ ഉടൻ മൂന്നു പേരും എഴുന്നേറ്റു.ഇവരോട് ഇരിക്കാൻ വിമാന ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല.8 A, 8 C, 7 D സീറ്റുകളിലായിരുന്നു പ്രതിഷേധക്കാർ യാത്രചെയ്തത്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഇടപെട്ടെന്ന് റിപ്പോർട്ടിൽ പറയുന്നുവെങ്കിലും ഇ പി ജയരാജൻ്റെ പേരെടുത്ത് പരാമർശമില്ല. ജയരാജൻ യൂത്ത് കോൺഗ്രസുകാരെ കൈയേറ്റം ചെയ്തതിൽ കേസെടുക്കണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം.

    ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ വെച്ച് നടത്തിയ പ്രതിഷേധത്തിലും ഇ പി ജയരാജന്‍ പ്രവര്‍ത്തകരെ തള്ളിമാറ്റിയതിലും നടപടിക്കൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇ പി ജയരാജന്‍ രണ്ട് യാത്രക്കാരെ കൈയേറ്റം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെ ഹൈബി ഈഡന്‍ ഉന്നയിച്ച പരാതിയില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മറുപടി നല്‍കി.
    Published by:Arun krishna
    First published: