നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Wakf board | വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ പ്രതിഷേധം കനക്കുന്നു

  Wakf board | വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ പ്രതിഷേധം കനക്കുന്നു

  കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണ റാലിയിൽ ജനസാഗരമിരമ്പി

  കോഴിക്കോട് സംഘടിപ്പിച്ച റാലി

  കോഴിക്കോട് സംഘടിപ്പിച്ച റാലി

  • Share this:
   കോഴിക്കോട്: വഖ്ഫ് ബോർഡ് നിയമനം (Wakf Board recruitment) പി.എസ്.സിക്ക് വിട്ടതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് (Muslim League) കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണ റാലിയിൽ ജനസാഗരമിരമ്പി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന ആയിരക്കണക്കിന് പ്രവർത്തകർ റാലിയിൽ പങ്കുകൊണ്ടു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ റാലി ഉദ്‌ഘാടനം ചെയ്തു.

   വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് ബോര്‍ഡിന്റെ അധികാരം പൂര്‍ണമായും ഇല്ലാതാക്കലാണെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി റാലിയിൽ മുഖ്യപ്രഭാഷണം നടത്തവേ പറഞ്ഞു.

   തമിഴ്‌നാട് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ എം. അബ്ദുറഹ്മാന്‍ മുഖ്യാതിഥിയായിരുന്നു. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

   പള്ളികളിൽ പ്രതിഷേധം നടത്താൻ പറഞ്ഞിട്ടില്ല എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം സ്വാഗത പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. വഖ്ഫ് നിയമനവുമായി ബന്ധപ്പെട്ട് അവബോധം സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്.

   മതത്തെ ബാധിക്കുന്ന ബാധിക്കുന്ന കാര്യങ്ങളെ കുറിച്ച് ബോധവത്കരിക്കാന്‍ മതസ്ഥാപനങ്ങള്‍ ഉപയോഗിക്കണമെന്ന് നേതാക്കളാണ് അഭിപ്രായപ്പെട്ടത്, സലാം പറഞ്ഞു.

   മീഡിയകളും ഇടതുപക്ഷവും പള്ളിയില്‍ പറയുന്നതിനെ വിവാദമാക്കിയപ്പോള്‍ മുസ്ലിം സംഘടനകളയൊക്കെ ബന്ധപ്പെട്ടു, പള്ളി പള്ളി എന്നു പറഞ്ഞു അതിനെ ഫോക്കസ് കൊടുത്ത് വിവാദമാക്കേണ്ട എന്ന് തീരുമാനിച്ചത് അങ്ങനെയാണെന്നു പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

   വിഷയവുമായി ബന്ധപ്പെട്ട് സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയിരുന്നു. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ല എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

   വിശദമായ ചർച്ച നടത്തും. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. പി.എസ്.സിക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരാശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

   Summary: A mass rally was conducted at the Kozhikode beach against PSC conducting Wakf board recruitment 
   Published by:user_57
   First published: