ഇന്റർഫേസ് /വാർത്ത /Kerala / തൊഴുകൈയോടെ മാപ്പ് പറഞ്ഞ് മന്ത്രി രവീന്ദ്രനാഥ്; വിടാതെ പിന്തുടര്‍ന്ന് കരിങ്കൊടി വീശി യുവജന- വിദ്യാർഥി സംഘടനകൾ

തൊഴുകൈയോടെ മാപ്പ് പറഞ്ഞ് മന്ത്രി രവീന്ദ്രനാഥ്; വിടാതെ പിന്തുടര്‍ന്ന് കരിങ്കൊടി വീശി യുവജന- വിദ്യാർഥി സംഘടനകൾ

News18 Malayalam

News18 Malayalam

''ഷഹലയുടെ വീട്ടിലെത്തി വീട്ടുകാരോട് മാപ്പ് പറഞ്ഞു, ആവശ്യമായതെല്ലാം ചെയ്തു. എന്നിട്ടുമെന്തിനാണ് തന്നെയിങ്ങനെ വേട്ടയാടുന്നത്''- മന്ത്രി

 • Share this:

  കോഴിക്കോട്: വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ചസംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെ പിന്തുടര്‍ന്ന് യുവജന സംഘടനകളുടെ കരിങ്കൊടി പ്രയോഗം. ബത്തേരി സര്‍വജന ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകരെ മുഴുവന്‍ സ്ഥലം മാറ്റുക, പ്രിന്‍സിപ്പലിനെ പിരിച്ചുവിടുക, സര്‍ക്കാര്‍ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യുവജന സംഘടനകളുടെ പ്രതിഷേധം.

  ഇന്ന് രാവിലെ മന്ത്രിയുടെ ആദ്യപരിപാടി കൊയിലാണ്ടിയിലായിരുന്നു. പരിപാടി കഴിഞ്ഞതും എ ബി വി പിക്കാരുടെ ഊഴമായിരുന്നു ആദ്യം. തൊട്ടുപിന്നാലെ മന്ത്രിയുടെ വാഹനം പ്രധാന റോഡിലെത്തിയതും വാഹനത്തിന് മുന്നിലേക്ക് ചാടി എം എസ് എഫുകാര്‍ കരിങ്കൊടി വീശി.

  Also Read- മലപ്പുറം ജില്ലയിലെ വില്ലേജ് ഓഫീസുകളിൽ കളക്ടറുടെയും സംഘത്തിന്റെയും മിന്നൽ പരിശോധന

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  പയ്യോളി സ്‌കൂളിലെ പരിപാടിയില്‍ തൊഴുകയ്യോടെ മന്ത്രി മാപ്പ് പറഞ്ഞു. ഷഹലയുടെ വീട്ടിലെത്തി വീട്ടുകാരോട് മാപ്പ് പറഞ്ഞു, ആവശ്യമായതെല്ലാം ചെയ്തു. എന്നിട്ടുമെന്തിനാണ് തന്നെയിങ്ങനെ വേട്ടയാടുന്നതെന്ന് ഖേദത്തോടെ മന്ത്രി ചോദിച്ചു. പ്രസംഗം കഴിഞ്ഞ് അദേഹം പുറത്തിറങ്ങിയതും കെ എസ് യു കരിങ്കൊടി വീശി. ഉച്ചയ്ക്ക് ശേഷം ബേപ്പൂര്‍ നടുവട്ടത്ത് നടന്ന പരിപാടിയിലാകട്ടെ എം എസ് എഫ് പ്രവര്‍ത്തകര്‍ മന്ത്രിയെ വീണ്ടും കരിങ്കൊടി കാണിച്ചു.

  First published:

  Tags: Bathery Snake Bite, Protest against ministers, Shahla Sherin, Snake bite, Wayanad