നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: പ്രതിഷേധത്തിനിടെ മന്ത്രിമാർ ഷെഹലയുടെ വീട്ടിൽ; കരിങ്കൊടിയുമായി MSFഉം യൂത്ത് കോൺഗ്രസും യുവമോർച്ചയും

  BREAKING: പ്രതിഷേധത്തിനിടെ മന്ത്രിമാർ ഷെഹലയുടെ വീട്ടിൽ; കരിങ്കൊടിയുമായി MSFഉം യൂത്ത് കോൺഗ്രസും യുവമോർച്ചയും

  കനത്ത പ്രതിഷേധത്തിനിടെയാണ് മന്ത്രിമാർ വയനാട്ടിൽ എത്തിയത്. കൽപ്പറ്റയിൽവെച്ച് എം.എസ്.എഫ് പ്രവർത്തകർ മന്ത്രിമാർക്കുനേരെ കരിങ്കൊടി കാണിച്ചു

  minister visit shahala home

  minister visit shahala home

  • Share this:
   സുൽത്താൻ ബത്തേരി: വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പാമ്പ് കടിയേറ്റ് മരിച്ച ഷെഹല ഷെറിന്‍റെ വീട് സന്ദർശിച്ചു. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാറും ഒപ്പമുണ്ടായിരുന്നു. ഇരുവരും ഷെഹ്ലയുടെ മാതാപിതാക്കളുമായി സംസാരിച്ചു. രാവിലെ എട്ട് മണിക്ക് മുമ്പാണ് പുത്തൻകുന്നിലുള്ള ഷെഹലയുടെ വീട്ടിൽ മന്ത്രിമാർ എത്തിയത്.

   കനത്ത പ്രതിഷേധത്തിനിടെയാണ് മന്ത്രിമാർ വയനാട്ടിൽ എത്തിയത്. കൽപ്പറ്റയിൽവെച്ച് എം.എസ്.എഫ് പ്രവർത്തകർ മന്ത്രിമാർക്കുനേരെ കരിങ്കൊടി കാണിച്ചു. പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും യുവമോർച്ച പ്രവർത്തകരും ബത്തേരിയിൽവെച്ച് മന്ത്രിമാർക്കുനേരെ കരിങ്കൊടി കാണിച്ചു.
   First published:
   )}