യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ പി.ജെ ജോസഫിന് കൂക്കിവിളി

പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുന്നെന്നും പ്രതിഷേധിക്കുന്നവര്‍ ജോസ് ടോമിന്റെ വിജയം ആഗ്രഹിക്കാത്തവരാണെന്നും ജോസഫ് പറഞ്ഞു.

news18-malayalam
Updated: September 5, 2019, 6:44 PM IST
യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ പി.ജെ ജോസഫിന് കൂക്കിവിളി
പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുന്നെന്നും പ്രതിഷേധിക്കുന്നവര്‍ ജോസ് ടോമിന്റെ വിജയം ആഗ്രഹിക്കാത്തവരാണെന്നും ജോസഫ് പറഞ്ഞു.
  • Share this:
കോട്ടയം: യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിൽ പ്രസംഗിക്കാനെത്തിയ പി.ജെ ജോസഫിനെ കൂക്കിവിളിച്ച് ജോസ് കെ. മാണി വിഭാഗം  പ്രവര്‍ത്തകര്‍. പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴാണ് സദസില്‍ നിന്നും പ്രതിഷേധമുയര്‍ന്നത്. സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില അനുവദിക്കാന്‍ ജോസഫ് തയാറാകാത്തതിനായിരുന്നു ജോസ് കെ. മാണി വിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധം. അതേസമയം കെ. മാണിയെ പ്രകീര്‍ത്തിച്ചാണ് ജോസഫ് പ്രസംഗം ആരംഭിച്ചത്.

സദസിലെ പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുന്നെന്നും പ്രതിഷേധിക്കുന്നവര്‍ ജോസ് ടോമിന്റെ വിജയം ആഗ്രഹിക്കാത്തവരാണെന്നും ജോസഫ് പറഞ്ഞു. കൂക്കിവളിച്ചവരോട് ശാന്തരായിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എം മാണി കഠിനാദ്ധ്വാനിയയായ നേതാവാണെന്നും ജോസഫ് പറഞ്ഞു. അദ്ദേഹവുമായി ഇണങ്ങിയും പിണങ്ങിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം വ്യക്തിബന്ധത്തില്‍ വിള്ളല്‍ വീണിട്ടില്ല. ജോസ് കെ. മാണിയുള്ള അഭിപ്രായ വ്യത്യാസം ഇന്നല്ലെങ്കില്‍ നാളെ അവസാനിക്കുമെന്ന് കരുതുന്നു. ഇന്നു മുതല്‍ ജോസ് ടോമിന്റെ വിജയത്തിനു വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും ജോസഫ് പറഞ്ഞു.

രണ്ട് പാര്‍ട്ടിയായി നിന്നപ്പോഴും കെഎം മാണി വിളിച്ചപ്പോള്‍ മന്ത്രിസഭ വിട്ട് ഇറങ്ങി വന്നയാളാണ് താനെന്നു മറക്കരുതെന്നും പിജെ ജോസഫ് ഓര്‍മ്മിപ്പിച്ചു.

Also Read ജോസഫിന് വിജയം: പാലായിൽ യുഡിഎഫിന് രണ്ടില ചിഹ്നം ഇല്ല

First published: September 5, 2019, 6:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading