• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഫേസ്ബുക്ക് ലൈവ് നൽകിയ യുവാവിനെ ജയിലിലടച്ച സംഭവം: പ്രതിഷേധം ശക്തമാകുന്നു

ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് പൊലീസ് നടപടിയെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ

news18
Updated: September 22, 2019, 8:03 AM IST
ഫേസ്ബുക്ക് ലൈവ് നൽകിയ യുവാവിനെ ജയിലിലടച്ച സംഭവം: പ്രതിഷേധം ശക്തമാകുന്നു
jail-reuters
  • News18
  • Last Updated: September 22, 2019, 8:03 AM IST IST
  • Share this:
കോഴിക്കോട് : ആശുപത്രിയിൽ ചികിത്സ വൈകിയത് ഫേസ്ബുക്ക് ലൈവിലൂടെ പുറത്തെത്തിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. വിവിധ യുവജനസംഘടനകളാണ് പ്രതിഷേധവുമായെത്തിയിരിക്കുന്നത്. കഠിനമായ പനി ബാധിച്ച മകനുമായി കൊയിലാണ്ടി ആശുപത്രിയിലെത്തിയ ഷൈജു എന്ന യുവാവ് അവിടെ ദീർഘനേരം ക്യൂവിൽ നിൽക്കേണ്ടി വന്നതടക്കമുള്ള കാര്യങ്ങൾ ഫേസ്ബുക്കിൽ ലൈവായി ഇട്ടിരുന്നു. ഇതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു എന്നാണ് കുടുംബം ആരോപിക്കുന്നത്.

Also Read-പനിബാധിച്ച കുട്ടിക്ക് ചികിത്സ വൈകിയത് ഫേസ്ബുക്ക് ലൈവ് നൽകി; പിതാവിനെതിരെ കേസെടുത്ത് ജയിലിലടച്ചു; പൊലീസ് നടപടി വിവാദത്തിൽ

ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് പൊലീസ് നടപടിയെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിഷയത്തിൽ പ്രതികരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സും, യുവമോർച്ചയും സമരവുമായി രംഗത്ത് വന്നിരുന്നു.. വായ് മൂടി കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ്‌ പ്രവർത്തകർ പ്രതീകാത്മകമായി ഫേസ്ബുക്ക് ലൈവും നൽകിയിരുന്നു.

ഷൈജുവിന്റെ ജയിൽ മോചനത്തിനായി സാമൂഹ്യ പ്രവർത്തകരും നീക്കം ആരംഭിച്ചിട്ടുണ്ട്. കുന്ദമംഗലം സ്വദേശി നൗഷാദ് മുഖ്യമന്ത്രിക്കും മനുഷ്യവകാശ കമ്മീഷനും ഇതുമായി ബന്ധപ്പെട്ട് പരാതിയും നൽകിയിട്ടുണ്ട്.

First published: September 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...