കൊച്ചി: കെ-റെയില്‍ (K-Rail) പദ്ധതിക്കായി കല്ലിടുന്നതിനെതിരെ എറണാകുളം (Ernakulam) ജില്ലയിൽ ശക്തമായ പ്രതിഷേധം. നെടുവന്നൂരില്‍ ജനങ്ങളുടെ പ്രതിഷേധം. സര്‍വെ കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധം അവഗണിച്ച് ഉദ്യോഗസ്ഥര്‍ കല്ല് സ്ഥാപിച്ചു. വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവരാണ് കെ-റെയില്‍ കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞത്. വീടുകളിലേക്കുള്ള വഴികളിലും കല്ലിട്ടതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. എന്നാല്‍ പ്രതിഷേധം അവഗണിച്ച് ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നടപടികളുമായി മുന്നോട്ടുപോയി. കല്ല് സ്ഥാപിക്കുന്നത് തടഞ്ഞ സമരക്കാരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നെടുമ്പാശേരി വിമാനത്താവളത്തിന് വേണ്ടിയും സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡിന് വേണ്ടിയും സ്ഥലം നല്‍കിയവരാണ് ഇവരില്‍ ഭൂരിഭാഗവും. പ്രദേശത്ത് കഴിഞ്ഞ ദിവസം പദ്ധതിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പതിനേഴ് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ആലുവ കീഴ്മാടില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഉദ്യോഗസ്ഥര്‍ നടത്തിയ സര്‍വേ നടപടികള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കല്ല് ഇടാതെ ഉദ്യോഗസ്ഥര്‍ക്ക് മടങ്ങേണ്ടി വന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികള്‍ക്കായി രാവിലെ ഉദ്യോഗസ്ഥര്‍ കീഴ്മാട് പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ എത്തിയിരുന്നു. ജനവാസ പ്രദേശമല്ലാതിരുന്നതിനാല്‍ സര്‍വ്വേ ആദ്യം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വഴിയിലൂടെ നടന്നു പോയ ആളുകള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് ജനപ്രതിനിധികള്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയത്. കല്ലുകള്‍ കൊണ്ടു വന്ന വാഹനം നാട്ടുകാര്‍ തടഞ്ഞു. കല്ലുകള്‍ തിരികെ കയറ്റിയ ശേഷം വാഹനം തിരിച്ചയച്ചു. അല്പസമയത്തിനുശേഷം ഉദ്യോഗസ്ഥരും മടങ്ങി. എന്നാല്‍ ഇവര്‍ വീണ്ടും മടങ്ങി വരുമെന്ന് സംശയിച്ച പ്രതിഷേധക്കാര്‍ സംഭവസ്ഥലത്തുതന്നെ തുടരുകയായിരുന്നു. ഇതിനിടെ കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തി. പിന്നാലെ നാട്ടുകാരും തടിച്ചുകൂടി.
Also read-
Ukraine Crisis | ഡൽഹിയിൽ മലയാളി വിദ്യാർഥികൾക്കായി രണ്ടു കാർ മാത്രമെന്ന വാർത്ത തെറ്റ്: റെസിഡന്‍റ് കമ്മീഷണർഎന്നാല് കല്ലിടാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ പ്രതിഷേധക്കാരും ഉറച്ചുനിന്നു. ഇതിനുശേഷമാണ് സര്‍വേ കല്ലുമായി വാഹനം റബര്‍ തോട്ടത്തിനുള്ളില്‍ എത്തിയത് പ്രതിഷേധക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. കമ്പിവേലി മറികടന്ന് എത്തിയ നാട്ടുകാര്‍ വാഹനം നിര്‍ബന്ധപൂര്‍വ്വം തിരിച്ചയച്ചു. ഇതിനുശേഷമാണ് സര്‍വേ നടപടികള്‍ അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
Also read-
K-Rail | ആലുവയിൽ സിൽവർലൈൻ സർവേ നാട്ടുകാർ തടഞ്ഞു; കല്ലുമായി എത്തിയ വാഹനം തിരിച്ചയച്ചുകീഴ്മാട് പഞ്ചായത്തിലെ 4, 8, 9 വാര്‍ഡുകളിലൂടെ ആണ് സില്‍വര്‍ ലൈന്‍ പദ്ധതി കടന്നുപോകുന്നത്. നാലാം വാര്‍ഡിലെ കുട്ടമശ്ശേരിയിലാണ് ജനവാസകേന്ദ്രങ്ങള്‍ ഉള്ളത്. എന്നാല്‍ മറ്റ് രണ്ട് വാര്‍ഡുകളിലും പദ്ധതി വരുന്നതിലൂടെ കാര്യമായി വീടുകളും നഷ്ടപ്പെടില്ല. പക്ഷെ ഇവിടെയും പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് .
കെ- റെയില്‍ (K-RAIL) സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകാൻ എറണാകുളം ജില്ലയിൽ വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചു. പ്രതിഷേധത്തിനു മുന്നിൽ പിന്മാറേണ്ടതില്ലെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.