നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അടൂരിനെതിരെ ബിജെപി നേതാവിന്റെ ഭീഷണി; വ്യാപക പ്രതിഷേധം

  അടൂരിനെതിരെ ബിജെപി നേതാവിന്റെ ഭീഷണി; വ്യാപക പ്രതിഷേധം

  വിഖ്യാത ചലച്ചിത്ര സംവിധായകനും സംസ്കാരിക നായകനുമായ അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

  അടൂർ ഗോപാലകൃഷ്ണൻ

  അടൂർ ഗോപാലകൃഷ്ണൻ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് എതിരെ ബി ജെ പി വക്താവ് ബി ഗോപാലകൃഷ്ണൻ നടത്തിയ ഭീഷണിയിൽ വ്യാപക പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയൻ, കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, തൃത്താല എം എൽ എ വി ടി ബൽറാം എന്നിവർ പ്രതിഷേധം വ്യക്തമാക്കി.

   വിഖ്യാത ചലച്ചിത്ര സംവിധായകനും സംസ്കാരിക നായകനുമായ അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിയോജനാഭിപ്രായമുള്ളവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട. ആ വഴിക്കുള്ള നീക്കങ്ങള്‍ ഇവിടെ അനുവദിക്കുന്ന പ്രശ്നമേയില്ല. കേരളത്തിന്‍റെ യശസ്സ് സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തിയ ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണനെന്നും മുഖ്യമന്ത്രി പറഞ്ഞു.

   മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്,   പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ഭീഷണിയുമായി ബി.ജെ.പി രംഗത്തെത്തിയത് അങ്ങേയറ്റം അപലപനീയമാണെന്ന് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇന്ത്യക്കും കേരളത്തിനും നിരവധി അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുള്ള അടൂരിനെതിരെ ആണ് ബി ജെ പി അസഹിഷ്ണുതയുടെ വാളോങ്ങിയത്. അടൂര്‍ ഗോപാലകൃഷ്ണനൊപ്പം രാജ്യത്തിന്‍റെ അഭിമാനഭാജനങ്ങളായ 49 പേരാണ് പ്രധാനമന്ത്രിക്കുള്ള തുറന്ന കത്തില്‍ ഒപ്പിട്ടിരുന്നത്. മോദിസര്‍ക്കാര്‍ രണ്ടാമത് അധികാരമേറ്റതിന് ശേഷവും ഇത്തരം അതിക്രമങ്ങള്‍ പൂര്‍വാധികം ശക്തിയോടെ തുടരുന്ന പശ്ചാത്തലത്തിലാണ് സാംസ്‌കാരികനായകര്‍ രംഗത്ത് വന്നത്. ഇവരെയെല്ലാം ബിജെപി ചന്ദ്രനിലേക്ക് അയക്കുമോയെന്നും മുല്ലപ്പള്ളി ചോദിച്ചു.

   പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരേ ഭീഷണി മുഴക്കിയ ബിജെപിയുടെ നടപടിയെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ശക്തമായി അപലപിച്ചു. ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ചലച്ചിത്ര സംവിധായകനായ അടൂരിനെപ്പോലെയുള്ള ഒരാളോട് രാജ്യം വിട്ടുപോകാന്‍ പറഞ്ഞ ബിജെപിയുടെ കാടത്തം വിലപ്പോകില്ല. സാംസ്‌കാരിക പ്രവര്‍ത്തകരോട് രാജ്യം വിട്ടുപോകാന്‍ പറയാനുള്ള ചങ്കൂറ്റം ബിജെപി കാട്ടിയത് അധികാരം അവരെ അന്ധരാക്കിയതു കൊണ്ടാണ്. അഭിപ്രായസ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും അതു പ്രകടിപ്പിക്കുന്നവരെ സംരക്ഷിക്കാനും കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

   ഫാഷിസത്തിന്‍റെ പ്രധാന സൂചനകളിലൊന്ന് ആന്‍റി ഇൻറ്റലക്ച്വലിസമാണ്. അതിന് കേരളത്തിൽ നിന്നുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനെതിരെ ഉയരുന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍റെ ഭീഷണിയെന്ന് വിടി ബൽറാം പറഞ്ഞു.
   വിശ്വാസികൾ ഭക്ത്യാദരപൂർവ്വം ഉച്ചരിക്കുന്ന രാമനാമം "ജയ് ശ്രീറാം" എന്ന കൊലവിളിയാക്കുന്നതിനെ മാത്രമാണ് താനെതിർക്കുന്നത് എന്ന അദ്ദേഹത്തിന്‍റെ വാക്കുകൾ ഇന്നത്തെ ഇന്ത്യയിൽ ഏറെ പ്രസക്തമാണ്. വിദ്വേഷത്തിന്‍റെ രാഷ്ട്രീയത്തിനെതിരായ വിവേകത്തിന്‍റെ ശബ്ദങ്ങളാൽ നമ്മുടെ സാംസ്ക്കാരികരംഗം ഇനിയും മുഖരിതമാകേണ്ടതുണ്ടെന്നും വിടി ബൽറാം പറഞ്ഞു.

   വിടി ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

   First published:
   )}