നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബലാത്സംഗ കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പടം വെച്ച കലണ്ടറിനെതിരെ പ്രതിഷേധം; കലണ്ടറിൽ ബിഷപ്പിന്റെ ജന്മദിനം

  ബലാത്സംഗ കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പടം വെച്ച കലണ്ടറിനെതിരെ പ്രതിഷേധം; കലണ്ടറിൽ ബിഷപ്പിന്റെ ജന്മദിനം

  കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയാണെങ്കിലും ഫ്രാങ്കോ ഇപ്പോഴും ബിഷപ്പ് സ്ഥാനത്ത് തുടരുന്നുണ്ടെന്നും കുറ്റങ്ങൾ തെളിഞ്ഞിട്ടില്ലെന്നുമാണ് തൃശൂർ അതിരൂപത നൽകുന്ന വിശദീകരണം.

  bishop franco

  bishop franco

  • News18
  • Last Updated :
  • Share this:
   കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉൾപ്പെടുത്തി 2021 വർഷത്തെ കലണ്ടർ അച്ചടിച്ച് തൃശൂർ അതിരൂപത. അതിരൂപതയുടെ ഈ നടപടിക്ക് എതിരെ പ്രതിഷേധവുമായി വിശ്വാസികളിൽ ഒരു വിഭാഗം രംഗത്തെത്തി. 2021 വർഷത്തേക്കായി അതിരൂപത പ്രസിദ്ധീകരിച്ച കലണ്ടറിലാണ് ബിഷപ്പിന്റെ ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നത്.

   ഫ്രാങ്കോയുടെ ജന്മദിനം അടയാളപ്പെടുത്തുന്നതിനാണ് കലണ്ടറിൽ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. ഫ്രാങ്കോയുടെ ജന്മദിനമായ മാർച്ച് 25 ആണ് അടയാളപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണയും തൃശൂർ അതിരൂപത ഇത്തരത്തിൽ കലണ്ടറിൽ ഫ്രാങ്കോയുടെ പടം ഉൾക്കൊള്ളിച്ചിരുന്നു. അത് വിവാദമായിരുന്നു.   You may also like:നവവധുവിനെ നൃത്തം ചെയ്യാൻ വരന്റെ കൂട്ടുകാർ വലിച്ചിഴച്ച് കൊണ്ടുപോയി; വിവാഹത്തിൽ നിന്ന് വധു പിൻമാറി [NEWS]Kerala Lottery Result Win Win W-594 Result | വിൻ വിൻ W-594 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS] പാലാരിവട്ടം പാലം അഴിമതി കേസ്; മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല [NEWS]

   അതേസമയം, കലണ്ടറിന് എതിരെ വിശ്വാസികളിൽ ഒരു വിഭാഗം രംഗത്തെത്തി. കോട്ടയം കുറവിലങ്ങാട് പള്ളിക്ക് മുന്നിൽ വിശ്വാസികൾ കലണ്ടർ കത്തിച്ചാണ് പ്രതിഷേധം അറിയിച്ചത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായിരുന്നു. ഉപാധികളോടെ ബിഷപ്പിന് ജാമ്യം ലഭിച്ചുവെങ്കിലും കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

   bishop franco mulakkal, sexual abuse case, covid for franco mulakkal, franco mulakkal, ബിഷപ് ഫ്രാങ്കോ മുളക്കൽ, കോവിഡ്

   അതേസമയം, ബലാത്സംഗ കേസിൽ പ്രതിയായ ഒരാളെ സഭ സംരക്ഷിക്കുന്നതാണ് വിശ്വാസികളെ പ്രകോപിതരാക്കിയിരിക്കുന്നത്. 'കന്യാസ്ത്രീ പീഡകൻ എന്നറിയപ്പെടുന്ന ഫ്രാങ്കോയുടെ ചിത്രം വച്ചുള്ള കലണ്ടറാണ് അവർ പുറത്തിറക്കിയിരിക്കുന്നത്. അത് കേരള കത്തോലിക്ക് സഭയെ അപമാനിക്കുന്നതാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. 2018ൽ ഫ്രാങ്കോയുടെ ചിത്രം കലണ്ടറിൽ ഉൾപ്പെടുത്തരുതെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തുടർന്നുള്ള വർഷങ്ങളിലെല്ലാം ഫ്രാങ്കോയുടെ ചിത്രം കലണ്ടറിൽ അവർ ഉൾപ്പെടുത്തി. ഇതിൽ ക്രൈസ്തവ ജനതയ്ക്ക് വേദനയും അമർഷവും ഉണ്ട്. ഇത്തരത്തിലുള്ള പ്രവർത്തികൾ സഭാ നേതൃത്വം കാണിച്ചാൽ പ്രതിഷേധിക്കുമെന്നതിന്റെ സൂചനയായി ഇത് കണക്കാക്കണം' - കേരള കത്തോലിക്ക വിമോചന സമിതി (കെ സി എം ആർ ) പറഞ്ഞു.   കെ സി എം ആറിന്റെ നേതൃത്വത്തിൽ ആയിരുന്നു കലണ്ടർ കത്തിച്ചത്. അതേസമയം, ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉൾപ്പെടുത്തിയതിൽ അസ്വാഭാവികത ഇല്ലെന്നാണ് തൃശൂർ അതിരൂപതയുടെ വിശദീകരണം. കകോട്ടയം കുറവിലങ്ങാട് പള്ളിക്ക് മുന്നിൽ കെ സി എം ആറിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നപ്പോൾ കൊല്ലം ചിന്നക്കടയിൽ ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.

   കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയാണെങ്കിലും ഫ്രാങ്കോ ഇപ്പോഴും ബിഷപ്പ് സ്ഥാനത്ത് തുടരുന്നുണ്ടെന്നും കുറ്റങ്ങൾ തെളിഞ്ഞിട്ടില്ലെന്നുമാണ് തൃശൂർ അതിരൂപത നൽകുന്ന വിശദീകരണം.
   Published by:Joys Joy
   First published: